റാസല്‍ഖൈമ: എമിറേറ്റില്‍ വര്‍ഷം തോറും നടന്നു വരുന്ന ഖുര്‍ആന്‍ പാരായണ മല്‍സരങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി റാക് ഹോളി ഖുര്‍ആന്‍ അവാര്‍ഡ് ഫൗണ്ടേഷന് ചെയര്മാന് അഹമ്മദ് മുഹമ്മദ് അല്‍ ഷഹി, സെക്രട്ടറിയും ഫൗണ്ടേഷന് സുപ്രീം കമ്മിറ്റി ഓര്ഗനൈസേഷന് ചെയര്‍മാനുമായ അഹമ്മദ് മുഹമ്മദ് അല്‍ ഷഹി എന്നിവര്‍ പറഞ്ഞു. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമിയുടെ പിന്തുണയോടെയും സ്പോണ്‍സര്‍ഷിപ്പിലുമാണ് മല്‍സരങ്ങള്‍ നടക്കുന്നത്. സമൂഹത്തില്‍ ഉന്നത മൂല്യങ്ങള്‍ ഉയര്ത്തിപിടിക്കാനുതകുന്ന തലമുറയെ വാര്‍ത്തെടുക്കുകയാണ് ഇത്തരം മല്‍സരങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.