മ​ല​യാ​ളി സ​മാ​ജം അ​ഭി​ന​യ ശി​ൽ​പ​ശാ​ല തു​ട​ങ്ങി

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി മ​ല​യാ​ളി സ​മാ​ജം സം​ഘ​ടി​പ്പി​ക്കു​ന്ന പ​ത്ത്​ ദി​വ​സ​ത്തെ അ​ഭി​ന​യ ശി​ൽ​പ​ശാ​ല ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ഷൈ​ജു അ​ന്തി​ക്കാ​ട്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. എ​ല്ലാ മ​നു​ഷ്യ​രി​ലും പ്ര​തി​ഭ ഒ​ളി​ഞ്ഞു​കി​ട​പ്പു​ണ്ടെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ ​പ്ര​തി​ഭ​യെ ക​ണ്ടെ​ത്തി പ്ര​ണ​യി​ക്കാ​ന്‍ മ​ന​സ്സു​ള്ള​വ​രാ​വ​ണം. അ​തി​ലൂ​ടെ സ​മൂ​ഹ​ത്തി​ല്‍ കൂ​ടു​ത​ല്‍ ന​ന്മ​യു​ള്ള​വ​രാ​യി ജീ​വി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​മാ​ജം പ്ര​സി​ഡ​ൻ​റ്​ ടി.​എ. നാ​സ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി നി​ബു സാം ​ഫി​ലി​പ്പ്, ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി ബി​ജു മ​തു​മ്മ​ല്‍, ആ​ര്‍ട്സ് സെ​ക്ര​ട്ട​റി കെ.​വി. ബ​ഷീ​ര്‍, ചീ​ഫ് കോ​ഒാ​ഡി​നേ​റ്റ​ര്‍ പു​ന്നൂ​സ് ചാ​ക്കോ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.സെ​പ്​​റ്റം​ബ​ർ 24 വ​രെ എ​ല്ലാ ദി​വ​സ​വും രാ​ത്രി എ​ട്ട്​ മു​ത​ല്‍ പ​ത്ത്​ വ​രെ​യാ​ണ് ക്ലാ​സ്. ഷൈ​ജു അ​ന്തി​ക്കാ​ടാ​ണ് ക്ലാ​സു​ക​ള്‍ക്ക്‌ നേ​തൃ​ത്വം ന​ല്‍കു​ന്ന​ത്.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.