ദുബൈ: സ്മാർട്ട് സാേങ്കതിക വിദ്യകൾ പ്രയോജനപ്പെടുത്തി ജനങ്ങൾക്ക് പൊലീസ് സേവനം ലഭ്യമാക്കുന്ന സ്മാർട്ട് പൊലീസ് സ്റ്റേഷൻ ദുബൈയിൽ പുതുതായി ഉയരുന്ന തിലാൽ അൽ ഗാഫ് സമുച്ചയത്തിലും നിർമിക്കും. മനുഷ്യരായ ഉദ്യോഗസ്ഥരുടെ ഇടപെടൽ കൂടാതെ തന്നെ കുറ്റകൃത്യങ്ങൾ തടയാനും ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാനും സാമൂഹിക സേവനങ്ങൾ ഉറപ്പാക്കാനും കഴിയുന്ന സ്റ്റേഷനിൽ 33 അനുബന്ധ സേവനങ്ങളും ലഭ്യമാവും. മിഡിൽ ഇൗസ്റ്റ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽ റീെട്ടയിൽ^വിനോദ^ നിർമാണ മേഖലകളിലെ പ്രബല സ്ഥാപനമായ മാജിദ് അൽ ഫുത്തൈം ഗ്രൂപ്പ് പുതുതായി നിർമിക്കുന്ന ടൗൺഷിപ്പാണ് തിലാൽ അൽ ഗാഫ്.
സ്മാർട് പൊലീസ് സ്റ്റേഷൻ നിർമാണം സംബന്ധിച്ച ധാരണാപത്രം കമ്യൂണിറ്റി ഹാപ്പിനസ് വിഭാഗം അസി. കമാൻറൻറ് മേജർ ജനറൽ മുഹമ്മദ് സഇൗദ് അൽ മറി, മാജിദ് അൽ ഫുത്തൈം പ്രോപ്പർട്ടീസ് സി.ഇ.ഒ ഹവാസിൻ ഇസ്ബർ എന്നിവർ ഒപ്പുവെച്ചു.സന്തോഷവും സുരക്ഷയും ജനങ്ങൾക്ക് ഏവർക്കും ഉറപ്പാക്കുക എന്ന ദർശനം മുൻനിർത്തിയാണ് സ്മാർട്ട് പൊലീസ് സ്റ്റേഷൻ എന്ന ആശയം ദുബൈ പൊലീസ് നടപ്പാക്കുന്നതെന്ന് മേജർ ജനറൽ മറി പറഞ്ഞു. സൗകര്യപ്രദമായ പൊലീസ് സ്റ്റേഷൻ അടുത്തെങ്ങും ഇല്ലാത്ത പ്രദേശങ്ങളിലും ജനങ്ങൾക്ക് 24 മണിക്കൂറും പൊലീസ് സേവനം ലഭിക്കാൻ ഇൗ സംവിധാനം ഏറെ സഹായിക്കും. ഹെസ്സ സ്ട്രീറ്റിനും ശൈഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിനും ഇടയിലെ ഇൻറർസെക്ഷനിലാണ് 30 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ തിലാൽ അൽ ഗാഫ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.