അൽെഎൻ: പ്രളയത്തിെൻറ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അൽഐനിലെ വനിത കൂട്ടായ്മയായ ‘അൽഐൻ താരാട്ടിെൻറ സഹായഹസ്തം. രണ്ട് ലക്ഷം രൂപയാണ് കൂട്ടായ്മ അൽഐൻ ഇന്ത്യൻ സോഷ്യൽ സെൻറർ (െഎ.എസ്.സി) വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു കൈമാറിയത്. ‘അൽഐൻ താരാട്ട്’ ഭാരവാഹികളായ റസിയ ഇഫ്തിക്കർ, ചിത്ര ജിതേഷ്, ജംസീല ഷാജിത്, ഷിബി പ്രകാശ്, ജസ്ന ഫൈസൽ എന്നിവർ ചേർന്ന് സഹായധനം െഎ.എസ്.സി ജനറൽ സെക്രട്ടറി ജിതേഷ് പുരുഷോത്തമനെ ഏൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.