അബൂദബി: സുഗമമായ രാജ്യാന്തര യാത്രകൾക്ക് സൗകര്യം നൽകുന്ന യു.എ.ഇ പാസ്പോർട്ട് ലോകത്തെ പ്രബലമായ പാസ്പോർട്ടുകളിൽ ഒമ്പതാം സ്ഥാനം കരസ്ഥമാക്കി. ആഗോള പാസ്പോർട്ട് സൂചികയിൽ യു.എ.ഇ പാസ്പോർട്ട് ഒമ്പതാം സ്ഥാനത്തെത്തിയതായി വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ബിൻ മുഹമ്മദ് ഗർഗാശ് ട്വീറ്റ് ചെയ്തു. മുൻകൂട്ടിയുള്ള വിസയില്ലാതെ യു.എ.ഇ പൗരന്മാർക്ക് ഇപ്പോൾ 157 രാജ്യങ്ങൾ സന്ദർശിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ യു.എ.ഇ പൗരന്മാർക്ക് 112 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പോകാം. 45 രാജ്യങ്ങളിൽ ഒാൺ അറൈവൽ വിസയിലും പ്രവേശിക്കാം. ലോകത്തെ 41 രാജ്യങ്ങളിലേക്കാണ് യു.എ.ഇ പൗരന്മാർക്ക് മുൻകുട്ടിയുള്ള വിസ ആവശ്യമുള്ളത്.
2021ഒാടെ ലോകത്തെ ഏറ്റവും പ്രബലമായ അഞ്ച് പാസ്പോർട്ടുകളിൽ ഉൾപ്പെടുകയെന്നതാണ് രാജ്യത്തിെൻറ അഭിലാഷമെന്ന് കഴിഞ്ഞ വർഷം യു.എ.ഇ പ്രഖ്യാപിച്ചിരുന്നു. ആ സമയത്ത് 132 രാജ്യങ്ങളിലേക്കായിരുന്നു യു.എ.ഇക്കാർക്ക് മുൻകൂർ വിസയില്ലാതെ പോകാൻ സാധിച്ചിരുന്നത്.ഏറ്റവും പുതിയ ആഗോള പാസ്പോർട്ട് സൂചിക അനുസരിച്ച് സിംഗപ്പൂരാണ് ഒന്നാം സ്ഥാനത്ത്. സിംഗപ്പൂർ പൗരന്മാർക്ക് 166 രാജ്യങ്ങളിലേക്ക് മുൻകൂർ വിസയില്ലാതെ യാത്ര ചെയ്യാം. ജർമനി, ഡെന്മാർക്, സ്വീഡൻ, ഫിൻലൻഡ്, ലക്സംബർഗ്, നോർവേ, നെതർലാൻഡ്സ്, ദക്ഷിണ കൊറിയ, യു.എസ്.എ രാജ്യങ്ങളാണ് രണ്ടാം സ്ഥാനത്ത്. ഇൗ രാജ്യങ്ങളിലുള്ളവർക്ക് 165 രാഷ്ട്രങ്ങളിലേക്ക് മുൻകൂർ വിസയില്ലാതെ പോകാം. മൂന്നാം സ്ഥാനത്ത് ഫ്രാൻസ്, സ്പെയിൻ, ഗ്രീസ്, പോർച്ചുഗൽ, ജപ്പാൻ, അയർലാൻഡ്, കാനഡ രാജ്യങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.