ദുബൈ: ദാനവർഷത്തിലെ ഇൗദ് പ്രമാണിച്ച് യു.എ.ഇ ൈവസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഉത്തരവിട്ട ഗതാഗത പിഴ ഇളവ് ഇന്നു മുതൽ പ്രയോജനപ്പെടുത്താം. 2016ൽ ചുമത്തപ്പെട്ട പിഴകൾക്ക് 50 ശതമാനം ഇളവാണ് ലഭിക്കുക. പല വാഹന ഉടമകളും പിഴ കൂടിയതു മൂലം വാഹന രജിസ്ട്രേഷൻ പുതുക്കാൻ മടിക്കുന്ന സാഹചര്യമുണ്ടെന്നും പുതിയ ഇളവ് അവർക്ക് ഏറെ ഗുണകരമാകുമെന്നും ദുബൈ പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ൈസഫ് മുഹൈർ അൽ മസ്റൂഇ പറഞ്ഞു.
ജൂലൈ ഒന്നു മുതൽ ഡിസംബർ 31 വരെ ഇൗ ആനുകൂല്യം ലഭിക്കും. ഇൗ വർഷം വരുത്തിയ നിയമലംഘനങ്ങളുടെ പിഴയിൽ കുറവുണ്ടാവില്ല. കണ്ടുെകട്ടിയ വാഹനങ്ങൾ തിരിച്ചു പിടിക്കാൻ ഇൗ സൗകര്യം ഉപയോഗപ്പെടുത്താം. പൊലീസ് സ്റ്റേഷനുകളിലും വാഹന രജിസ്ട്രേഷൻ കേന്ദ്രങ്ങളിലും കിയോസ്കുകളിലും നേരിട്ടും ബാങ്കുകളുടെയും ആർ.ടി.എയുടെയും സൈറ്റുകളോ ആപ്പുകളോ മുഖേനയും പണമടക്കാം. എന്നാൽ യു.എ.ഇ ഗതാഗത നിയമങ്ങളുമായി ബന്ധപ്പെട്ട പിഴകൾക്ക് മാത്രമാണ് ഇളവെന്ന് ഉദ്യോഗസ്ഥർ ഒാർമപ്പെടുത്തി. ആർ.ടി.എയുടെ സാലിക്ക്, പാർക്കിങ പിഴകൾ പൂർണമായി അടക്കുക തന്നെ വേണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.