വടകര മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ദുബൈ

കെ.എം.സി.സി സംസ്ഥാന ഉപാധ്യക്ഷൻ ഇസ്മായിൽ ഏറാമല ഉദ്ഘാടനം ചെയ്യുന്നു

യു.ഡി.എഫ് വിജയത്തിനായി കെ.എം.സി.സി കൺവെൻഷൻ

ദുബൈ: നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി വടകരയിൽ മത്സരിക്കുന്ന ആർ.എം.പി നേതാവ് കെ.കെ. രമയെ വിജയിപ്പിക്കാൻ ദുബൈയിൽ വടകര മണ്ഡലം കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ദുബൈ കെ.എം.സി.സി സംസ്ഥാന ഉപാധ്യക്ഷൻ ഇസ്മായിൽ ഏറാമല ഉദ്ഘാടനം ചെയ്തു. പരാജയഭീതിയിൽ സി.പി.എം മതധ്രൂവീകരണത്തിന് ശ്രമിക്കുന്നത് കേരളത്തിന് അപകടകരമാണെന്നും ഇതുവഴി പശ്ചിമ ബംഗാളിലേതിന് സമാനമായ തകർച്ചക്ക്​ സി.പി.എം സ്വയം വഴിതുറക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വടകര മണ്ഡലം പ്രസിഡന്‍റ്​ എ.ടി. റഫീഖ് അധ്യക്ഷത വഹിച്ചു. കെ.എം.സി.സി വടകര മണ്ഡലം ജനറൽ സെക്രട്ടറി ഷെമീർ ഒഞ്ചിയം തെരഞ്ഞെടുപ്പ് ക്യാമ്പയിൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു. പരിപാടിയിൽ ഇലക്ട്രോണിക് വോട്ടിങ്​ മെഷീൻ സജ്ജീകരിച്ച പ്രതീകാത്മക വോട്ടിങ്​ കൗതുകമായി. വലിയാണ്ടി അബ്ദുല്ല ആദ്യ വോട്ട് രേഖപ്പെടുത്തി മോക്പോളിങ്ങിന്​ തുടക്കംകുറിച്ചു. കൺവെൻഷനിൽ പങ്കെടുത്തവർ പ്രതീകാത്മകമായി കെ.കെ. രമക്ക് ടെലിവിഷൻ ചിഹ്നത്തിൽ വോട്ട് രേഖപ്പെടുത്തി. കെ.കെ രമക്ക് വേണ്ടി ഡിജിറ്റൽ പ്രൊഫൈൽ പിക്ചർ ക്യാമ്പയിനും തുടക്കം കുറിച്ചു. ക്യാമ്പയിൻ മുഹമ്മദ് പാണത്തൊടി വിശദീകരിച്ചു. ടി.കെ ജലാൽ പ്രൊഫൈൽ പിക്ചർ ഡെമോ അവതരിപ്പിച്ചു.

പരിപാടിയിൽ കെ.എം.സി.സി, ഇൻകാസ്, ആർ.എം.പി നേതാക്കളായ മൊയ്‌തു അരൂർ, ഗഫൂർ പാലോളി, ആദം ഇടവന, ജിജു കാർത്തികപ്പള്ളി, ഷിനു ആവോലം, ജിഷ്ണു, നാസിം പാണക്കാട്, നിഷാദ് പയ്യോളി, ഫസൽ തങ്ങൾ, വലിയാണ്ടി അബ്‌ദുല്ല എന്നിവർ സംസാരിച്ചു. വടകര മണ്ഡലം ഭാരവാഹികളായ അനീസ് മുബാറക്, പി. അൻവർ, അജ്നാസ് വടകര, അസ്​ലം ഒഞ്ചിയം, അഷ്റഫ് ചോറോട് എന്നിവരും മറ്റു ഭാരവാഹികളും ചേർന്ന് ‘വോട്ട് യാത്ര’,‘ സ്റ്റാറ്റസ് ഡേ’ തുടങ്ങിയ ക്യാമ്പയിൻ പരിപാടികൾക്ക് നേതൃത്വം നൽകി.

Tags:    
News Summary - KMCC convention for UDF victory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.