Posted On
date_range Updated On
date_range ഭക്ഷ്യസുരക്ഷാ നിയമലംഘനം: സ്ഥാപനം പൂട്ടി
അബൂദബി: ഭക്ഷ്യ സുരക്ഷാ നിയമലംഘനം നടത്തിയതിന് അല്‍ഐനിലെ അല്‍ ദോംയതി സ്‌നാക്‌സ് ശാഖ അടച്ചുപൂട്ടിയതായി അബൂദബി കാര്‍ഷിക, ഭക്ഷ്യ സുരക്ഷാ അതോറിറ്റി(അഡാഫ്‌സ) അറിയിച്ചു. പരിശോധനകളില്‍ തുടര്‍ച്ചയായി നിയമലംഘനങ്ങള്‍ കണ്ടെത്തിയെന്ന് വ്യക്തമായ സാഹചര്യത്തിലാണ് അടച്ചുപൂട്ടലിന് നിര്‍ദേശം നല്‍കിയതെന്ന് അഡാഫ്‌സ വ്യക്തമാക്കി.
നിയമലംഘനം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞദിവസങ്ങളിലും എമിറേറ്റിലെ വിവിധ ഭക്ഷ്യസ്ഥാപനങ്ങള്‍ അഡാഫ്‌സ പൂട്ടിച്ചിരുന്നു. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെടുകയോ സംശയങ്ങള്‍ തോന്നുകയോ ചെയ്താല്‍ ഇക്കാര്യം അറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.