ദുബൈ ഇൻഫിനിറ്റി പാലത്തിലൂടെ കടന്നുപോകുന്ന ദുബൈ ടൂർ
ദുബൈ: മിഡിലീസ്റ്റിലെ ഏറ്റവും വലിയ സൈക്കിൾ ചാമ്പ്യൻഷിപ്പായ യു.എ.ഇ ടൂർ ആവേശകരമായ അന്ത്യത്തിലേക്ക്. നാലാം ദിനം പിന്നിടുമ്പോൾ കൊളംബിയയുടെ ജുവാൻ സെബാസ്റ്റ്യൻ മൊളാനോ നേരിയ മുൻതൂക്കം നേടി. അവസാന സമയത്തെ കുതിപ്പാണ് മൊളാനോയെ മുന്നിലെത്തിച്ചത്.
ദുബൈയിലായിരുന്നു നാലാം റൗണ്ട്. നാലാം ഘട്ടത്തിൽ ഡച്ച് താരങ്ങളായ ഒലവ് കൂയിജ്, ജംബോ വിസ്മ, ആസ്ട്രേലിയയുടെ സാംസ് വെൽസ്ഫോഡ എന്നിവരായിരുന്നു അവസാന സമയം വരെ മേധാവിത്വം നേടിയത്. എന്നാൽ, ഫിനിഷിങ്ങിന് തൊട്ടുമുമ്പ് മൊളാനോ കുതിച്ചതോടെ ഫോട്ടോഫിനിഷിലേക്കു നീങ്ങുകയായിരുന്നു.
അൽ ഷിന്ദഗയിൽ തുടങ്ങി ദുബൈ ഹാർബറിൽ അവസാനിക്കുന്ന രീതിയിൽ 174 കിലോമീറ്ററായിരുന്നു ദുബൈ സ്റ്റേജ്. അഞ്ചാം ഘട്ടം വെള്ളിയാഴ്ച റാസൽഖൈമയിൽ നടക്കും. 170 കിലോമീറ്ററാണ് ദൂരം.
റാസൽഖൈമയിൽനിന്ന് തുടങ്ങി ഉമ്മുൽഖുവൈനിൽ അവസാനിക്കുന്ന രീതിയിലാണ് റൂട്ട്. ഇതിന്റെ ഭാഗമായി രാവിലെ 11.55 മുതൽ വൈകീട്ട് 4.30 വരെ പലയിടങ്ങളിലും ഗതാഗത തടസ്സമുണ്ടാകുമെന്ന് റാക് അധികൃതർ അറിയിച്ചു. ആറാം ഘട്ടം അബൂദബിയിലും അവസാന റൗണ്ട് അൽ ഐനിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.