ദുബൈ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിർത്തിവെച്ചിരുന്ന യു.എ.ഇയിലെ ഇന്ത്യൻ പാസ്പോർട്ട് സേവന ങ്ങൾ ഞായറാഴ്ച മുതൽ ഭാഗികമായി പുനരാരംഭിച്ചു. ആദ്യഘട്ടമെന്ന നിലയിൽ സേവനം പരിമിതമായിരിക്കും. മെയ് 31നകം കാലാവധി അവസാനിക്കുന്ന പാസ്േപാർട്ടുകളുടെ പുതുക്കൽ പ്രക്രിയ മാത്രമാണ് ഇപ്പോൾ നടക്കുക.
ദുബൈ അൽ ഖലീജ് സെൻറർ, ദേര ബി.എൽ.എസ് കേന്ദ്രം, ഷാർജ മെയിൻ സെൻറർ, ഫുജൈറ െഎ.എസ്.സി, റാസൽഖൈമ ബി.എൽ.എസ് എന്നിങ്ങനെ അഞ്ചു കേന്ദ്രങ്ങളാണ് പ്രവർത്തിക്കുക. info@blsindiavisa-uae.com എന്ന വിലാസത്തിൽ അപ്പോയിൻമെൻറിന് അപേക്ഷിച്ച് ബുക്കിങ് ലഭിച്ചാൽ മാത്രം ഇവിടങ്ങളിലേക്ക് പുറപ്പെട്ടാൽ മതി.
അടിയന്തിര സാഹചര്യമാണെങ്കിൽ passport.dubai@mea.gov.in എന്ന വിലാസത്തിൽ പാസ്പോർട്ടിെൻറ കോപ്പിയും അടിയന്തിര ആവശ്യമെന്തെന്നും അറിയിക്കുക. അനുബന്ധ രേഖകളും സമർപ്പിക്കുക.
അറ്റസ്റ്റേഷൻ സേവനങ്ങളും അപ്പോയിൻമെൻറിനു ശേഷം ലഭ്യമാവുന്നതാണ്. 04-3579585 എന്ന നമ്പറിലോ ivsglobaldxb@gmail.com വിലാസത്തിലോ ആണ് ഇതിനായി അപേക്ഷിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.