ദുബൈ: ലോകത്തെ ഏറ്റവും ശക്തരായ കുതിരകളും കുതിരയോട്ടക്കാരും കടിഞ്ഞാണയച്ച് കുതിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ദുബൈ. മെയ്ദാന്‍ റേസ്കോഴ്സില്‍ ശനിയാഴ്ച ലോകത്തെ ഏറ്റവും ശക്തരായ ‘ചുടുരക്ത’ കുതിരകളുടെ കുളമ്പടിയൊച്ച മുഴങ്ങും. ലോകത്ത് ഏറ്റവും വലിയ സമ്മാനത്തുക നല്‍കുന്ന കുതിരയോട്ട മത്സരമായ ദുബൈ ലോകകപ്പിന്‍െറ 22ാം പതിപ്പിന് സാക്ഷികളാകാന്‍ ലോകമെങ്ങുനിന്നുമുള്ള കുതിരപ്രേമികള്‍ ഇന്ന് മെയ്ദാനില്‍ തടിച്ചുകൂടും.
1996 മുതല്‍ എല്ലാ വര്‍ഷവും മാര്‍ച്ചിലെ അവസാന ശനിയാഴ്ച നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് ഒരുദിവസം മാത്രം വിവിധ വിഭാഗങ്ങളിലായി നല്‍കുന്ന സമ്മാനത്തുക മൂന്നു കോടി ഡോളറാണ്.(ഏകദേശം 200 കോടിയോളം രൂപ). ഒരു കോടി ഡോളറാണ് ഏറ്റവും മികച്ച കുതിരക്ക് ലഭിക്കുക.
ഒമ്പത് അതിവേഗ മത്സരങ്ങളാണ് ഇന്ന് നടക്കുക. ആറു ഗ്രൂപ്പ് ഒന്ന് മത്സരങ്ങളും മൂന്ന് ഗ്രൂപ്പ് രണ്ട് മത്സരങ്ങളും. 18 രാജ്യങ്ങളിൽനിന്നുള്ള 217 കുതിരകളാണ് ഇത്തവണ മാറ്റുരക്കാനെത്തുന്നത്.
വൈകിട്ട് 4.30ന് നടക്കുന്ന ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അല്‍ ഖൂസ് സ്പ്രിന്‍േറാടെയാണ് ശനിയാഴ്ച മത്സരങ്ങള്‍ ആരംഭിക്കുക. പിന്നീട് അരമണിക്കൂർ ഇടവേളയിൽ മത്സരങ്ങൾ. ഒമ്പതരക്കാണ് ഏറ്റവും ശ്രദ്ധേയമായ 2000 മീറ്റര്‍ ലോകകപ്പ് മത്സരത്തിന് വെടിമുഴങ്ങുക. മത്സരം കാണാന്‍ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ നേതൃത്വത്തില്‍ രാജകുടുംബാംഗങ്ങളും എത്തും.
ദുബൈയുടെ വാര്‍ഷിക കലണ്ടറിലെ ഏറ്റവും വലിയ കായിക ചാമ്പ്യന്‍ഷിപ്പ് മാത്രമല്ല സാമൂഹിക ഒത്തുചേരല്‍ വേളകൂടിയാണിത്. മെയ്ദാന്‍ റേസ്കോഴ്സില്‍ കുതിരയോട്ടത്തിന് പുറമെ സംഗീത പരിപാടിയും വേഷവിതാന മത്സരവും ഭാഗ്യനറുക്കെടുപ്പും പ്രവചന മത്സരവുമെല്ലാം നടക്കുന്നു. 80,000 ത്തിലേറെ പേരാണ് നാദല്‍ശിബയിലെ സ്റ്റേഡിയത്തില്‍ ശനിയാഴ്ച ആവേശപ്പോരാട്ടം കാണാനും ഉല്ലാസത്തിനുമായി ഒത്തുകൂടുക. മത്സരശേഷം സംഗീത നിശയുമുണ്ടാകും.
ടിക്കറ്റ് നിരക്ക് 40 ദിര്‍ഹം മുതല്‍
ദുബൈ: ലോകകപ്പ് മത്സരം സാധാരണക്കാര്‍ക്കും കാണാം. 40 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. കഴിഞ്ഞവർഷം ഇത് 25 ദിർഹമായിരുന്നു. 12 വയസ്സിന് താഴെയുള്ളവര്‍ക്ക് പ്രവേശം സൗജന്യമാണ്. പക്ഷെ ടിക്കറ്റുകള്‍ നേരത്തെ വാങ്ങണമെന്നു മാത്രം. മത്സരദിവസം ടിക്കറ്റ് വില്‍പ്പനയില്ല. ലോകകപ്പ് മത്സരത്തിന് മുന്നോടിയായുള്ള കാര്‍ണിവല്‍ മത്സര രാത്രികളിലാണ് ടിക്കറ്റ് വില്‍പ്പന നടക്കുക. ആയിരക്കണക്കിന് ദിര്‍ഹം വിലയുള്ള മറ്റു നിരവധി ക്ലാസ് ടിക്കറ്റുകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.