പരിസ്​ഥിതി സംരക്ഷണ സന്ദേശമായി  ഹ്രസ്വചിത്രം

അബൂദബി: മലങ്കര ഓർത്തഡോക്സ് സഭയുടെ ഇക്കോളജിക്കൽ കമീഷ​​​െൻറ നേതൃത്വത്തിൽ നടക്കുന്ന പരിസ്ഥിതി സംരക്ഷണ ബോധവത്​കരണ പരിപാടികളുടെ ഭാഗമായി ‘എവ്‌രി ഡ്രോപ്​ കൗണ്ട്സ്’ ഹ്രസ്വചിത്രം ഒരുക്കി. അബൂദബി സ​​െൻറ്​ ജോർജ്​ കത്തീഡ്രൽ അംഗങ്ങളായ തോമസ് ജോർജ്, ജീവ് ജേക്കബ് എന്നിവരാണ്‌ ചിത്രത്തി​​​െൻറ അണിയറ പ്രവർത്തകർ.  

അലക്ഷ്യമായി നഷ്​പ്പെടുത്തുന്ന ജലത്തി​​​െൻറ മൂല്യം സാധാരണ ജനത്തെ ബോധ്യപ്പെടുത്തുകയാണ്‌ ചിത്രം.  കുഞ്ഞു മനസ്സുകളിലെ നന്മ സമൂഹത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന ആശയം ചിത്രം പങ്ക് വയ്ക്കുന്നു. അന്താരാഷ്​ട്ര പ്രകൃതി ദിനത്തോടനുബന്ധിച്ച് തയാറാക്കിയ ചിത്രം മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയാണ്‌ പ്രകാശനം ചെയ്തത്.

Tags:    
News Summary - uae shortfilms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.