????? ?????????? ??.?.? ???? ??????? ?????? ????????? ?????????? ???? ????? ????????????? ????? ??. ?????????, ??????? ??????, ?????? ??????????????????

പുറം കടല്‍ ദുരിത ജീവിതത്തിനറുതി: രക്ഷകര്‍ക്ക് നന്ദി പറഞ്ഞ് യുവാക്കള്‍ മടങ്ങി

ദുബൈ: മരണത്തിെൻറ കരിമ്പടം മുന്നില്‍ കണ്ട് എട്ട് മാസത്തോളം യു.എ.ഇ പുറം കടലില്‍ കഴിഞ്ഞ 18 ഇന്ത്യന്‍ യുവാക്കളില്‍ ഒരു മലയാളി ഉള്‍പ്പെടെ 13 പേര്‍ നാട്ടിലേക്ക് മടങ്ങി. പാറശ്ശാല സ്വദേശി സന്തോഷ്, ചെന്നൈ സ്വദേശികളായ മൈക്കിള്‍, യുവരാജ്, മണികണ്ഠന്‍ വേളാങ്കണ്ണി, ആന്ധ്ര സ്വദേശികളായ രവിഭദ്ര, സിമാച്ചല്‍, വടക്കേ ഇന്ത്യയില്‍ നിന്നുള്ള സുദീപ് ശര്‍മ, സത്തന്തര്‍, പവന്‍കുമാര്‍, പ്രമോദ്കുമാര്‍, അനുഭവ് ഓജ, മുഹമ്മദ് റിസ്‌വാന്‍, മുഹമ്മദ് ഭോശിം, റഹ്മാന്‍, ഹരിപ്രസാദ് ചൗഹാന്‍, അഞ്ജിത്ത് സിംഗ്, സുനില്‍കുമാര്‍, അങ്കുത്ത് ചൗഹാന്‍ എന്നിവരാണ് ഉള്‍ക്കടലില്‍ അകപ്പെട്ടവര്‍. 

ഇന്ത്യന്‍ അധികൃതര്‍ വഴിയും മറ്റും ദുരിതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വഴി തേടിയിരുന്നെങ്കിലും തീരമണയാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ല. മാര്‍ച്ച് 28ന് ദ മിഷന്‍ ടു സീഫെയറേഴ്‌സ് പ്രവര്‍ത്തകര്‍ സംഭവമറിഞ്ഞതാണ് ഇവര്‍ക്ക് ജീവിതത്തിലേക്കുള്ള വഴി തെളിഞ്ഞത്. പുറം കടലില്‍ നിന്ന് തിങ്കളാഴ്ച വൈകുന്നേരം ദുബൈ ഹംരിയ തുറമുഖത്തെത്തിയ തൊഴിലാളികളെ ഫാ. നെല്‍സണ്‍, സീ ഗള്‍ഫ് എം.ഡി ജ്യോതി പോള്‍, നവീന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. 

ദുബൈയിലെ സീ ഗള്‍ഫ് ഷിപ്പിങ് കമ്പനി മുഖേനയാണ് ഇവര്‍ക്ക് നാട്ടിലെത്താനുള്ള രേഖകള്‍ ശരിപ്പെടുത്തിയതെന്ന് മിഷന്‍ ടു സീഫെയറേഴ്‌സ് പ്രതിനിധി ഫാ. നെല്‍സണ്‍ എം. ഫെര്‍ണാണ്ടസ് പറഞ്ഞു. പുറം കടലില്‍ നിന്ന് തുറമുഖത്തേക്ക് തൊഴിലാളികളെ എത്തിച്ച ചെറു ബോട്ടിെൻറ ചെലവ് 5300 ദിര്‍ഹമാണ്. കൂടാതെ 96 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിസ, നാട്ടിലേക്കുള്ള ടിക്കറ്റ് ചെലവുകളുമുണ്ട്. 

കപ്പലില്‍ ഭക്ഷണം എത്തിച്ച് ജീവന്‍ നിലനിര്‍ത്താന്‍ സഹായിച്ച മല്‍സ്യ ബന്ധന തൊഴിലാളികള്‍ക്കും ദുബൈ പൊലീസിനും നാടണയാന്‍ വഴിയൊരുക്കിയ മിഷന്‍ ടു സീഫെയറേഴ്‌സിനും സീ ഗള്‍ഫ് ഷിപ്പിങ് കമ്പനിക്കും ദുബൈ ഹംരിയ തുറമുഖത്തെത്തിയ യുവാക്കള്‍ നന്ദി പറഞ്ഞു.
 മുംബൈ, ചെന്നൈ സ്വദേശികള്‍ തിങ്കളാഴ്ച രാത്രിയും പാറശ്ശാല സ്വദേശി സന്തോഷ് ചൊവ്വാഴ്ച രാത്രിയുമാണ് നാട്ടിലേക്ക് മടങ്ങിയത്. 

News Summary - uae ship labours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.