റിയാദിലെത്തിയ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നെഹ്​യാനും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും കൂടിക്കാഴ്​ചയിൽ

യു.എ.ഇ-സൗദി ബന്ധം സുദൃഢം –ശൈഖ് മുഹമ്മദ് ബിൻ സായിദ്

അബൂദബി: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നെഹ്​യാൻ സന്ദർശനത്തിന്​ സൗദി അറേബ്യയിലെത്തി.

സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്​ച നടത്തിയ അ​ദ്ദേഹം, യു.എ.ഇയും സൗദിയും തമ്മിലെ സഹകരണം ശക്​തവും സമൃദ്ധവുമായി തുടരുന്നുവെന്ന്​​ ട്വിറ്ററിൽ കുറിച്ചു. റിയാദിൽ നടന്ന കൂടിക്കാഴ്​ചയിൽ സഹോദരൻ മുഹമ്മദ്​ ബിൻ സൽമാനുമായി ഇരുരാജ്യങ്ങൾ തമ്മിലുള്ള സാഹോദര്യ ബന്ധവും തന്ത്രപരമായ സഹകരണവും കൂടുതൽ ദൃഢ​പ്പെടുത്താൻ വഴികൾ ചർച്ച ചെയ്​തു -അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു.

സൗദിയിലെ സൽമാൻ രാജാവിന്​ യു.എ.ഇ ​പ്രസിഡൻറ്​ ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നെഹ്​യാ​െൻറ അഭിവാദ്യം ശൈഖ്​ മുഹമ്മദ് അറിയിച്ചു. യു.എ.ഇ പ്രസിഡൻറിന് സൽമാൻ രാജാവി​െൻറ പ്രത്യഭിവാദ്യം മുഹമ്മദ്​ സൽമാൻ കൈമാറി. ഇരുവരും തമ്മിലെ കൂടിക്കാഴ്​ചയിൽ രാജ്യത്തെയും മേഖലയിലെയും ജനങ്ങളുടെ ക്ഷേമത്തിന്​ വിവിധ വിഷയങ്ങൾ ചർച്ച ചെയ്​തു. മേഖലയിലെയും അന്താരാഷ്​ട്ര തലത്തിലെയും പുതിയ സംഭവവികാസങ്ങളും ചർച്ചയിൽ കടന്നുവന്നു.

നേരത്തെ റിയാദ് കിങ് ഖാലിദ് അന്താരാഷ്​ട്ര വിമാനത്താവളത്തിലെത്തിയ ശൈഖ് മുഹമ്മദ്​ ബിൻ സായിദിനെയും സംഘത്തെയും മുഹമ്മദ് ബിൻ സൽമാൻ സ്വീകരിച്ചു. ദേശീയ സുരക്ഷ ഉപദേഷ്​ടാവ് ശൈഖ് താഹ്​നൂൻ ബിൻ സായിദ് ആൽ നെഹ്‌യാൻ, ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്‌യാൻ, സുപ്രീം ദേശീയ സുരക്ഷ സമിതി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ അലി ബിൻ ഹാമദ് അൽ ഷംസി, അബൂദബി ക്രൗൺ പ്രിൻസ് കോർട്ട് അണ്ടർ സെക്രട്ടറി മുഹമ്മദ് മുബാറക് അൽ മസ്രൂയി എന്നിവരും സംഘത്തിലുണ്ട്​.

സഹമന്ത്രിയും കാബിനറ്റ് അംഗവുമായ പ്രിൻസ് തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് ബിൻ അബ്​ദുൽ അസീസ്, പ്രതിരോധ മന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാൻ ബിൻ അബ്​ദുൽ അസീസ്, സഹമന്ത്രിയും ദേശീയ സുരക്ഷ ഉപദേഷ്​ടാവുമായ ഡോ. മസാദ് ബിൻ മുഹമ്മദ് അൽ ഐബാൻ എന്നിവരും യു.എ.ഇ സംഘത്തെ സ്വീകരിക്കാനെത്തി.

Tags:    
News Summary - UAE-Saudi relations strengthened - Sheikh Mohammed bin Zayed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.