ദുബൈ: ഇന്ത്യയിൽ നിന്ന് 18 വയസിൽ താെഴയുള്ള കുട്ടികളെ യു.എ.ഇയിലേക്ക് തനിച്ച് അയക്കുന്നുവെങ്കിൽ മാതാപിതാക്കൾ സാക്ഷ്യപത്രം നൽകണമെന്ന നിബന്ധന നിലവിൽ വന്നു. സാക്ഷ്യപത്രമില്ലാത്ത പക്ഷം കുടുംബാംഗങ്ങൾ ഒപ്പമില്ലാത്ത കുട്ടികളെ മടക്കി അയക്കും. കുട്ടിക്കടത്ത് തടയുന്നതിെൻറ ഭാഗമായി ദുബൈ ഇമിഗ്രേഷൻ, ദുബൈ പൊലീസ് തുടങ്ങിയ അധികൃതർ നൽകിയ നിർദേശത്തിെൻറ അടിസ്ഥാനത്തിലാണ് ജൂൺ ഒന്നു മുതൽ സാക്ഷ്യപത്ര നിബന്ധന പ്രാബല്യത്തിലാക്കിയതെന്ന് എയർ ഇന്ത്യ അറിയിച്ചു.
കുട്ടിയുടെ നാട്ടിലെയും യു.എ.ഇയിലെയും വിലാസം, യു.എ.ഇയിൽ വിമാനമിറങ്ങിയാൽ സ്വീകരിക്കാനെത്തുന്നയാളുടെ പേരും വിലാസവും തുടങ്ങിയ വിവരങ്ങളെല്ലാം മാതാപിതാക്കൾ സാക്ഷ്യപത്രത്തിൽ കൃത്യമായി പൂരിപ്പിച്ചിരിക്കണം. സാക്ഷ്യപത്രം ഉള്ള കുട്ടികളുടെ ഇമിഗ്രേഷൻ പൂർത്തിയാക്കാനും വിമാനത്താവളത്തിൽ നിന്ന് അംഗീകൃത വ്യക്തിക്ക് കൈമാറാനും എയർലൈൻ ജീവനക്കാർ സഹായിക്കും. സാക്ഷ്യപത്രം ശരിയായി പൂരിപ്പിക്കാതെയും സംശയാസ്പദമായ രീതിയിലും തനിച്ച് യു.എ.ഇയിൽ വന്നിറങ്ങുന്ന കുട്ടിയെ തിരിച്ച് നാട്ടിലേക്കയക്കാനും പിഴകൾ ചുമത്താനും വഴിയൊരുങ്ങിയേക്കുമെന്നും മുന്നറിയിപ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.