ദുബൈ: നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പൗരന്മാരെ തിരിച്ചുകൊണ്ടുപോകാൻ കൂട്ടാക് കാത്ത രാജ്യങ്ങൾക്കെതിരെ യു.എ.ഇ. രാജ്യങ്ങളുമായുള്ള തൊഴിൽ കരാർ ബന്ധങ്ങൾ പുനഃപരിശേ ാധിക്കാനും തൊഴിൽ റിക്രൂട്ട്മെൻറ് കുറക്കാനുമാണ് ആലോചന.
രാജ്യത്ത് തങ്ങുന്ന വ ിവിധ രാജ്യങ്ങളിലെ പൗരന്മാരിൽ കോവിഡ് രോഗമില്ലാത്തവരെ നാട്ടിലെത്തിക്കാമെന്ന് വ ിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം വിവിധ എംബസികളെ അറിയിച്ചിരുന്നു. എന്നാൽ, പല രാജ്യങ്ങളും പ്രതികരിച്ചില്ല. തുടർന്നാണ് നടപടിക്ക് ഒരുങ്ങുന്നത്. യു.എ.ഇയിലുള്ള പൗരൻമാരുടെ കാര്യത്തിൽ രാഷ്ട്രങ്ങൾ ഉത്തരവാദിത്തപൂർണമായി പെരുമാറാൻ തയാറാവണമെന്നും മന്ത്രാലയ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഏതെല്ലാം രാജ്യങ്ങള്‍ക്കെതിരെയാണ് നടപടിയുണ്ടാവുകയെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇത്തരം കടുത്ത തീരുമാനങ്ങൾ നിലവിൽ വന്നാൽ അത് വിവിധ രാജ്യങ്ങളുടെ സാമ്പത്തിക-സാമൂഹിക രംഗത്ത് കടുത്ത പ്രഹരത്തിന് വഴിവെക്കും.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് തൊഴിലാളികളെ കുറക്കാനും ശമ്പളമില്ലാത്ത അവധി നൽകാനും കമ്പനികൾക്ക് യു.എ.ഇ സർക്കാർ അനുമതി നൽകിയിരുന്നു. തൊഴിൽ നഷ്ടപ്പെട്ടവരും വിസ കഴിഞ്ഞവരുമടക്കം നിരവധി വിദേശികൾ ഇപ്പോൾ രാജ്യത്തുണ്ട്. ഇവരിൽ പലരും നാട്ടിലേക്ക് മടങ്ങണമെന്ന് നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്. ഇവരുടെ തിരിച്ചുപോക്ക് സുഗമമാക്കാനും രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് പൗരന്മാരെ നാട്ടിലെത്തിക്കാൻ രാജ്യങ്ങളോട് നിർദേശിച്ചത്.
വിമാനവിലക്ക് വന്ന ശേഷവും ജർമനി, ബ്രിട്ടൺ, ഫ്രാൻസ്, സുഡാൻ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരെ യു.എ.ഇ നാട്ടിലെത്തിച്ചിരുന്നു. അതേസമയം, പ്രവാസികൾ കോവിഡ് രോഗബാധിതരായാൽ ഏതു രാജ്യക്കാരാണെങ്കിലും സൗജന്യ ചികിത്സ ലഭ്യമാക്കുന്നുമുണ്ട്. കോവിഡോ സമാന ആരോഗ്യ പ്രശ്നങ്ങളോ ഇല്ലാത്ത ആളുകെള നാട്ടിലെത്തിക്കാൻ സൗകര്യമൊരുക്കാമെന്നായിരുന്നു യു.എ.ഇ വാഗ്ദാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.