അപായകരമായി വാഹനമോടിച്ചയാൾ നഗരം ശുചീകരിക്കണമെന്ന് കോടതി വിധി

അബൂദബി: അപായകരമായി വാഹനമോടിച്ച സ്വദേശി പൗരൻ തെരുവുകളും പൊതു സ്ഥലങ്ങളും മൂന്ന് മാസം ശുചീകരിക്കണമെന്ന് കോടതി ഉത്തരവിട്ടു. തൊഴിൽരഹിതനായ ഇദ്ദേഹത്തിന് 17,000 ദിർഹം പിഴയും വിധിച്ചു. മൂന്ന് മാസത്തേക്ക് ൈഡ്രവിങ് ലൈസൻസ് കണ്ടുകെട്ടുകയും ചെയ്യും. 

മഴയത്ത് വാഹന സ്റ്റണ്ട് നടത്തി കാൽനടയാത്രക്കാരനെ ഇടിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അപകടകരമായി വാഹനമോടിക്കൽ, ലൈസൻസ് പ്ലേറ്റ് ഇല്ലാത്ത വാഹനം ഒാടിക്കൽ, സ്വന്തത്തിനും മറ്റുള്ളവർക്കും അപകടം വരുത്തൽ, കൃത്യം നടത്തി മുങ്ങൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് ഇയാൾക്കെതിരെ കേസെടുത്തത്. 

കാൽനടയാത്രക്കാരനെ ഇടിച്ചതിന് 10,000 ദിർഹവും മറ്റു കുറ്റങ്ങൾക്ക് എല്ലാം കൂടി 7,000 ദിർഹവുമാണ് പിഴ. കഴിഞ്ഞ വർഷം ഫെഡറൽ ശിക്ഷാനിയമത്തിൽ വരുത്തിയ മാറ്റം പ്രാബല്യത്തിലായതിന് ശേഷം അബൂദബി േകാടതി സാമൂഹിക സേവനം ശിക്ഷയായി വിധിക്കുന്ന ആദ്യ കേസാണിത്. ആറ് മാസത്തിൽ കുറഞ്ഞ തടവിനും പിഴക്കും പകരമായാണ് സാമൂഹിക സേവനം ശിക്ഷയിൽ ഉൾപ്പെടുത്തിയത്. ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന ജീവകാരുണ്യ, വിദ്യാഭ്യാസ, പരിസ്ഥിതി സേവനങ്ങളും ശിക്ഷയായി വിധിക്കും. ഇതിൽ ഏത് നൽകണമെന്ന് തീരുമാനിക്കാൻ സാമൂഹിക സേവന പ്രോസിക്യൂഷനാണ് അധികാരം. പ്രതിയുടെ സ്വഭാവത്തിൽ മാറ്റം വരുത്തുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്. 
ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയും നീതിന്യായ വകുപ്പ് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ ഇൗ മാസമാണ് സാമൂഹിക സേവന പ്രോസിക്യൂഷൻ രുപവത്കരിച്ച് ഉത്തരവിട്ടത്. 

Tags:    
News Summary - uae rash driving punishment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.