അബൂദബിയുടെ യശസ്സിലേക്ക്​ പത്ത്​ പ്രൗഢ പദ്ധതികൾ 

അബൂദബി: അബൂദബി എമിറേറ്റി​െൻറ വികസന പ്രയാണത്തിലേക്ക് കാലെടുത്ത് വെക്കാനൊരുങ്ങി പത്ത് വൻകിട പദ്ധതികൾ. 2014ൽ നിർമാണമാരംഭിച്ച ഇൗ പദ്ധതികളിൽ ചിലത് ഇൗ വർഷം തന്നെ പൂർത്തിയാകും. 2020ഒാടെ പത്ത് പദ്ധതികളുടെയും നിർമാണം പൂർത്തീകരിച്ച് രാജ്യത്തിന് സമർപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പത്ത് പദ്ധതികൾക്കും കൂടി മൊത്തം 13400 കോടി ദിർഹത്തി​െൻറ ചെലവാണ് കണക്കാക്കുന്നത്. സാംസ്കാരിക^വ്യാപാര^ആരോഗ്യ^ഗതാഗത^അടിസ്ഥാന സൗകര്യ മേഖലകളിൽ വലിയ സംഭാവനയായി പരിഗണിക്കുന്നവയാണ് പദ്ധതികൾ. യു.എ.ഇയുടെ ആദ്യ ആണവ നിലയമായ ബറക, ലൂവ്റെ അബൂദബി മ്യൂസിയം, പുതിയ വിമാനത്താവള ടെർമിനൽ എന്നിവ ഇൗ പദ്ധതികളിൽ ഉൾപ്പെടുന്നു.  

ചരിത്രത്തിലേക്ക് പ്രകാശമൊഴുക്കി ലൂവ്റെ 
യൂനിവേഴ്സൽ മ്യൂസിയം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലൂവ്റെ അബൂദബി മ്യൂസിയം 2017ൽ തന്നെ തുറക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സാദിയാത് ഐലൻഡിൽ കടലി​െൻറയും മരുഭൂമിയുടെയും അതിർവരമ്പിലാണ് മ്യൂസിയം. മരുപ്പച്ചകളിലെ ഈത്തപ്പനകൾ സൂര്യപ്രകാശത്തെ വെയിലിൽനിന്ന് അരിച്ചെടുക്കുന്നതു പോലെയുള്ള പ്രക്രിയ പകർത്തിയ മ്യൂസിയത്തി​െൻറ താഴികക്കുടം ഏറെ സവിശേഷമാണ്.  ഫ്രഞ്ച് വാസ്തുശിൽപിയായ ജീൻ നൂവൽ ‘വെളിച്ചമഴ’ എന്ന സങ്കൽപത്തോടെയാണ് താഴികക്കുടത്തിന് രൂപകൽപന ചെയ്തിരിക്കുന്നത്.
ചരിത്രപ്രാധാന്യവും കലാമൂല്യവുമുള്ള 600ഓളം വസ്തുക്കൾ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. ഇന്ത്യൻ സംസ്കാരവുമായി ബന്ധപ്പെട്ട ശിൽപങ്ങളും മ്യൂസിയത്തെ അലങ്കരിക്കും. ബുദ്ധെ​െൻറ ശിൽപവും ശിവ​െൻറ പ്രപഞ്ച നൃത്തത്തി​െൻറ പത്താം നൂറ്റാണ്ടിലെ ശിൽപവും മ്യൂസിയത്തിലുണ്ടാകും. 1535 കോടി ദിർഹം ചെലവിൽ നിർമിച്ച മ്യൂസിയത്തിൽ 260 സീറ്റുള്ള ഒാഡിറ്റോറിയവും സജ്ജീകരിച്ചിരിക്കുന്നു.

ഉൗർജ പ്രവാഹത്തിന് ആണവ നിലയം
2020 മേയ് മുതൽ യു.എ.ഇയുടെ മൊത്തം വൈദ്യുതി ഉൽപാദനത്തി​െൻറ 25 ശതമാനം ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ബറക ആണവ നിലയത്തിനുള്ളത്. യു.എ.ഇയുടെ പ്രഥമ ആണവനിലയമാണിത്. 8440 കോടി ദിർഹം ചെലവുള്ള പദ്ധതിയിൽനിന്ന് 5,600 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ സാധിക്കും.
മൊത്തം നാല് യൂനിറ്റുകളാണ് ആണവ നിലയത്തിനുള്ളത്. നിലയത്തിൽ സ്ഥാപിച്ച ഘനീകരണ യന്ത്രങ്ങൾ അറേബ്യയിലെ പാരിസ്ഥിതിക സാഹചര്യങ്ങൾക്ക് അനുസരിച്ച് പ്രത്യേകം വികസിപ്പിച്ചതാണ്. മിന മേഖലയിലെ ഏറ്റവും വലിയ ഘനീകരണ യന്ത്രമാണ് ഇവിടെയുള്ളത്. 

65 കവാടങ്ങളുമായി പുതിയ ടെർമിനൽ
പ്രതിവർഷം നാലര കോടി ജനങ്ങൾക്ക് യാത്ര സാധ്യമാവുന്ന വിധത്തിൽ അബൂദബി വിമാനത്താവളത്തിൽ പുതിയ ടെർമിനലൊരുങ്ങുന്നു. ഇത് പൂർത്തിയാവുന്നതോടെ ഇപ്പോൾ സാധ്യമാവുന്നതി​െൻറ ഇരട്ടിയാളുകൾക്ക് വിമാനത്താവളം വഴി യാത്ര ചെയ്യാം. ആറ് നിലകളിലായി സ്ഥാപിക്കുന്ന ടെർമിനലിൽ ഹോട്ടലുകൾ, കടകൾ, റെസ്റ്റോറൻറുകൾ എന്നിവയുണ്ടാകും. 65 കവാടങ്ങളിലൂടെ ടെർമിനലിലേക്ക് പ്രവേശിക്കാം. 2019ഒാടെ നിർമാണം കഴിയുന്ന െടർമിനലിന് 1910 കോടി ദിർഹമാണ് നിർമാണ ചെലവ്. 

അത്യാധുനിക സംവിധാനങ്ങളുമായി മെഡിക്കൽ സിറ്റി
400 കോടി ദിർഹത്തി​െൻറ പദ്ധതിയാണ് ശൈഖ് ശാഖ്ബൂത്  മെഡിക്കൽ സിറ്റി. ഇതി​െൻറ പ്രവർത്തനം ആരംഭിക്കുന്നതോടെ ആരോഗ്യ സംരക്ഷണ മേഖലയിൽ 2200ഓളം പേർക്ക് തൊഴിൽ ലഭിക്കും. 
300,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള മെഡിക്കൽ സിറ്റി മിന മേഖലയിലെ ഏറ്റവും വലിയ ആരോഗ്യകേന്ദ്രമായിരിക്കും. 732 കിടക്കകളും രണ്ട് മുഖ്യ വാർഡുകളും 36 വി.ഐ.പി വാർഡുകളും 1610 കാറുകൾക്ക് സൗകര്യമുള്ള പാർക്കിങ് ഏരിയയും ഉൾക്കൊള്ളുന്നതാണ് മെഡിക്കൽ സിറ്റി. രണ്ട് ഹെലിപാഡുകളും മെഡിക്കൽ സിറ്റിയിലുണ്ടാകും. 

ഏറ്റവും വലിയ അഴുക്കുചാൽ ടണൽ
ലോകെത്ത ഏറ്റവും വലിയ അഴുക്കുചാലി​െൻറ നിർമാണം ഇൗ വർഷം പൂർത്തീകരിക്കാനിക്കുകയാണ് അധികൃതർ. 41 കിലോമീറ്ററാണ് ഇൗ അഴുക്കുചാൽ ടണലി​െൻറ നീളം. ചെറിയ അഴുക്കുചാൽ ടണലുകൾ ഇതുമായി ബന്ധിപ്പിക്കുകയും ചെയ്യും. ബന്ധിപ്പിക്കുന്ന ടണലുകൾക്ക് മൊത്തം 43 കിലോമീറ്റർ ദൈർഘ്യമുണ്ടാകും. 550 കോടി ദിർഹം ചെലവുള്ളതാണ് പദ്ധതി.

അബൂദബി-സൗദി ഹൈവേ
അബൂദബിയെ സൗദി അറേബ്യയുമായി ബന്ധിപ്പിക്കുന്ന ഹൈവേയുടെ നിർമാണം പുരോഗതിയിൽ. റുവൈസ് വ്യവസായ കേന്ദ്രത്തിലൂടെയും ബറക ആണവനിലയത്തിന് സമീപത്തു കൂടെയുമാണ് ഹൈവേ കടന്നുപോവുക. 550 കോടി ദിർഹം ചെലവുള്ള ഹൈവേയിൽ 15 ഫ്ലൈ ഒാവറുകളുണ്ടാകും.

സായിദ് സിറ്റിയിലെ അടിസ്ഥാന സൗകര്യങ്ങൾ
അബൂദബി എമിറേറ്റിലെ പുതിയ ഡിസ്ട്രിക്ട് ആയ സായിദ് സിറ്റിയിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്ന പദ്ധതി 20 ശതമാനം പൂർത്തിയായതായി അധികൃതർ വ്യക്തമാക്കുന്നു. 2020ഒാടെ പദ്ധതി പൂർത്തിയാക്കും. 330 കോടി ദിർഹമാണ് ചെലവ്. 

അൽെഎനിൽ മൂന്ന് പദ്ധതികൾ
ഹരിത നഗരമായ അൽെഎനിലാണ് മൂന്ന് പദ്ധതികൾ പുരോഗമിക്കുന്നത്. ഇതിൽ രണ്ടെണ്ണം ഭവന പദ്ധതികളും ഒന്ന് ആശുപത്രിയുമാണ്. ജബൽ ഹഫീഥ്, െഎൻ അൽ ൈഫദ എന്നിവയാണ് ഭവന നിർമാണ പദ്ധതികൾ.  550 കോടി ദിർഹം ചെലവ് വരുന്ന ജബൽ ഹഫീഥ് ഭവന പദ്ധതിയിൽ 3,000 പേർക്ക് വീട്, സ്കൂൾ, ആശുപത്രി ക്ലിനിക് എന്നിവ നിർമിക്കും. ഇൗ വർഷം നിർമാണം പൂർത്തിയാകും. 418 കോടി ദിർഹം ചെലവഴിച്ചുള്ളതാണ് െഎൻ അൽ ൈഫദ ഭവന നിർമാണ പദ്ധതി. 2000 പേർക്കാണ് ഇവിടെ വിട് ഒരുങ്ങുന്നത്. ജൂലൈ അവസാനത്തോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. 719 കിടക്കകളുള്ള പുതിയ ആശുപത്രിയുടെ നിർമാണം 2018 ഡിസംബറിൽ പൂർത്തിയാകും. 440 കോടി ദിർഹമാണ് പദ്ധതി ചെലവ്. 

News Summary - uae projects

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.