???????? ?????????? ???????????? ????????? ????????????? ??????????????? ???? ??????? ????? ???????????? ???????????????????? ???????? ??????-?????? ???? ????????????? ??.?.? ???????? ?????????? ???????? ?????? ??????? ?????????? ?????? ???? ????? ?????????????????

റാസല്‍ഖൈമയില്‍ ‘വര്‍ക്കേഴ്സ് ബസാറി’ന് പരിസമാപ്തി

റാസല്‍ഖൈമ: രണ്ട് ദിവസങ്ങളിലായി റാസല്‍ഖൈമയില്‍ നടന്നു വന്ന  ‘വര്‍ക്കേഴ്സ് ബസാര്‍’ സമാപിച്ചു. തൊഴില്‍ മന്ത്രാലയം ഉപഭോക്​തൃ സന്തോഷ കേന്ദ്രത്തി​​െൻറ ആഭിമുഖ്യത്തില്‍ റാക് മാളില്‍ നടന്ന പരിപാടി യു.എ.ഇ തൊഴില്‍ മന്ത്രാലയം പരിശോധന വിഭാഗം അണ്ടര്‍ സെക്രട്ടറി മെഹര്‍ ഹമദ് ഒബാദ് ഉദ്ഘാടനം ചെയ്തു. ഇന്ത്യ, പാകിസ്താന്‍, ബംഗ്ളാദേശ്, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളെ പ്രതിനിധീകരിച്ച് വിവിധ സ്കൂളുകളുടെയും അസോസിയേഷനുകളുടെയും നേതൃത്വത്തില്‍ കലാ പ്രകടനങ്ങളും നടന്നു. കരകൗശല-ഭക്ഷ്യ വിഭവ സ്​റ്റാളുകളും   പ്രവര്‍ത്തിച്ചു. റാക് തൊഴില്‍ മന്ത്രാലയം മാനേജര്‍ അബ്ദുല്ല അഹമ്മദ് മന്‍സൂരി, റാഷിദ് ബിന്‍ദലിസ്, കോ-ഓര്‍ഡിനേറ്റര്‍ നാസര്‍ അല്‍ദാന തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പരിപാടികളില്‍ പങ്കാളികളായ  സ്കൂളുകള്‍ക്കും കുട്ടികൾക്കും സ്​ഥാപനങ്ങൾക്കും സർട്ടിഫിക്കറ്റുകളും  ഉപഹാരങ്ങളും വിതരണം ചെയ്തു. 
News Summary - uae programs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.