യു.എ.ഇ പ്രസിഡൻറിൻെറ മാതാവ്​ ശൈഖ ഹസ്സ അന്തരിച്ചു

അബൂദബി: യു.എ.ഇ പ്രസിഡൻറ്​ ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നഹ്​യാ​​​​​െൻറ മാതാവ്​ ശൈഖ ഹസ്സ ബിൻത്​ മുഹമ്മദ്​ ബിൻ ഖലീഫ ആൽ നഹ്​യാൻ അന്തരിച്ചു.

ഞായറാഴ്​ചയാണ്​ ശൈഖ ഹസ്സ മരിച്ചതെന്ന്​ യു.എ.ഇ പ്രസിഡൻഷ്യൽകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്​താവനയിൽ അറിയിച്ചു. മരണത്തിൽ അനുശോചിച്ച്​ യു.എ.ഇയിൽ ഞായറാഴ്​ച മുതൽ മൂന്ന്​ ദിവസം ഒൗദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.

മാതാവി​​​​​െൻറ നിര്യാണത്തിൽ ശൈഖ്​ ഖലീഫയും മറ്റു യു.എ.ഇ നേതാക്കള​ും അനുശോചിച്ചു. ത​​​​​െൻറ സഹോദരൻ ശൈഖ്​ ഖലീഫയുടെ മാതാവ്​ ശൈഖ ഹസ്സയുടെ നിര്യാണത്തിൽ അനുശോചിക്കുന്നുവെന്ന്​ യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ട്വീറ്റ്​ ചെയ്​തു.

രാഷ്​ട്രനേതാവിൻെറ മാതാവിനെ തങ്ങൾക്ക്​ നഷ്​ടപ്പെട്ടുവെന്നും ഇത്​ അതീവ ദുഃഖകരമാണെന്നും അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി കമാൻഡറുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ ട്വിറ്ററിൽ കുറിച്ചു.

Tags:    
News Summary - UAE President's mother passes away- Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.