ദുബൈ: അറേബ്യൻ കുതിരകൾക്കായുള്ള 30ാമത് യു.എ.ഇ പ്രസിഡന്റ്സ് കപ്പ് വേൾഡ് സീരീസിന്റെ യൂറോപ്യൻ സീസണിലെ ഏഴാം പാദത്തിന് ബെൽജിയം ആതിഥേയത്വം വഹിക്കും. ഓസ്റ്റെൻഡിന്റെ വെലിങ്ടൺ റേസ്ട്രാക്കിൽ ജൂലൈ 31നാണ് മത്സരം ആരംഭിക്കുക.
അറേബ്യൻ തനത് ഇനത്തിലുള്ള കുതിരകളെ ഉപയോഗിച്ച് നടത്തുന്ന മത്സരം ഗൾഫ് നാടുകളിലെ പ്രധാന വിനോദങ്ങളിൽ ഒന്നാണ്. ഫ്രാൻസ്, ഇറ്റലി, പോളണ്ട്, സ്വീഡൻ എന്നീ രാജ്യങ്ങൾക്കുശേഷം അഞ്ചാം വർഷമാണ് മത്സരം ബെൽജിയത്തിലേക്കെത്തുന്നത്. 1,800 മീറ്റർ ഓട്ടമത്സരത്തിൽ (ഗ്രൂപ് 3) പ്രശസ്ത അറബ് രാജ്യങ്ങളിലെയും ബെൽജിയത്തിലെയും യൂറോപ്പിലെയും നാലു വയസ്സും അതിൽ കൂടുതലുമുള്ള കരുത്തുറ്റ കുതിരകളാണ് പങ്കെടുക്കുക.
അറേബ്യൻ നാടുകളിലെ തനത് കുതിരകളുടെ കരുത്തും പ്രാധാന്യവും ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തുകയാണ് മത്സരത്തിന്റെ ലക്ഷ്യം. 1994ൽ ആണ് അറേബ്യൻ കുതിരകൾക്കായുള്ള യു.എ.ഇ പ്രസിഡന്റ്സ് കപ്പ് വേൾഡ് സീരീസ് ആദ്യമായി ആരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.