ദുബൈ: ജീവകാരുണ്യ മാനുഷിക പ്രവർത്തനങ്ങളുമായി മുന്നോട്ടു വരുവാൻ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ആഹ്വാനം നൽകി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ റമദാൻ സന്ദേശം. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ആഹ്വാനം ചെയ്ത ദാനവർഷത്തിലെ റമദാനിൽ മാനുഷിക മൂല്യങ്ങളെ നമ്മുടെ ജനങ്ങളുടെയും സംസ്കാരത്തിെൻറയും ഡി.എൻ.എ യിലേക്ക് പകരണം. പ്രസിഡൻറിനും ജനങ്ങൾക്കും ആശംസകൾ നേർന്ന ശൈഖ് മുഹമ്മദ് കഷ്ടതയിലുള്ള ആവശ്യക്കാരെ സഹായിക്കുക എന്ന റമദാെൻറ അന്തസത്ത പാലിക്കാൻ ഒാരോർത്തർക്കും കഴിയണമെന്ന് ഉദ്ബോധിപ്പിച്ചു. ഫെഡറൽ ഏജൻസികളോട് ദീനാനുകമ്പയാർന്ന പ്രവർത്തനങ്ങൾ ആവിഷ്കരിക്കാൻ നിർദേശിച്ച അദ്ദേഹം യു.എ.ഇയുടെ ദാന സംസ്കാരത്തിന് സംഭാവനകളർപ്പിക്കാൻ പൊതു^സ്വകാര്യ സ്ഥാപനങ്ങളെ ക്ഷണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.