റാസല്‍ഖൈമ: റാസല്‍ഖൈമയിലെ പര്‍വ്വത നിരയില്‍ കുടുങ്ങിയ പത്ത് പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍. വിനോദത്തിനായി ഷാം മേഖലയിലെ മലമുകളില്‍ കയറിയവരാണ് വഴിതെറ്റി വിഷമാവസ്ഥയിലായതെന്ന് റാക് പൊലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഡോ. മുഹമ്മദ് സഈദ് അല്‍ ഹുമൈദി പറഞ്ഞു. ശനിയാഴ്ച്ച വൈകുന്നേരം ഓപ്പറേഷന്‍ റൂമില്‍ ലഭിച്ച വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ വ്യോമ വിഭാഗമുള്‍പ്പെടെയുള്ള സന്നദ്ധ സംഘം മലനിരയില്‍ എത്തി. ഏറെ നേരത്തെ തെരച്ചിലിനൊടുവില്‍ രാത്രി വൈകി പര്‍വ്വതനിരയിലെ താഴ്വാരത്ത് ഇവിടെ കണ്ടത്തെുകയായിരുന്നു. അറബ് വംശജരും ഏഷ്യന്‍ സ്വദേശികളും അടങ്ങുന്നതായിരുന്നു പത്തംഗ സംഘം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.