ഒ.എന്‍.വി ഫൗണ്ടേഷന്‍ പുരസ്കാരം ഡോ. ചേരന്;  ആര്യാ ഗോപിക്ക് യുവ കവി പുരസ്കാരം

ദുബൈ: ഒ.എന്‍.വി ഫൗണ്ടേഷന്‍െറ പ്രഥമ അന്തര്‍ദേശീയ കവിതാ പുരസ്കാരം തമിഴ് കവി ഡോ. ചേരന്‍ രുദ്രമൂര്‍ത്തിക്ക്. എഴുത്തിലെ സമഗ്ര സംഭാവനകള്‍ മുന്‍ നിര്‍ത്തിയാണ് ് 3000 ഡോളര്‍ സമ്മാനതുകയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരത്തിന് ജാഫ്ന സ്വദേശിയും കാനഡയിലെ വിന്‍ഡ്സര്‍ സര്‍വകലാശാല അസോ. പ്രഫസറുമായ ഡോ. ചേരനെ തെരഞ്ഞെടുത്തതെന്ന് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സി.രാധാകൃഷ്ണന്‍ ചെയര്‍മാനും സച്ചിദാനന്ദന്‍, ഡോ. കെ.ജയകുമാര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാവിനെ കണ്ടത്തെിയത്. 
 മികച്ച മലയാള യുവകവിക്കുള്ള അര ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവുമുള്‍ക്കൊള്ളുന്ന പുരസ്കാരത്തിന് ആര്യാഗോപി തെരഞ്ഞെടുക്കപ്പെട്ടു. ജലജാത സങ്കടങ്ങള്‍ എന്ന കൃതിയാണ് അവാര്‍ഡിന് അര്‍ഹയാക്കിയത്. 
യു.എ.ഇ എക്സ്ചേഞ്ച്, എന്‍.എം.സി ഹെല്‍ത് കെയര്‍, എക്സ്പ്രസ് മണി എന്നിവയുടെ സഹകരണത്തോടെ ഒ.എന്‍.വി ഫൗണ്ടേഷന്‍ ഈ മാസം 17ന് ദുബൈ യു.എ.ഇ കോണ്‍സുലേറ്റ് ഹാളില്‍ സംഘടിപ്പിക്കുന്ന ഹരിതമാനസം സാംസ്കാരികോത്സവത്തില്‍ പുരസ്കാരം സമ്മാനിക്കും. പ്രശസ്ത അറബ് കവി ഡോ. ശിഹാബ് ഘാനിം ഉദ്ഘാടനം ചെയ്യുന്ന സാംസ്കാരികോത്സവത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, പ്രഫ. വി. മധുസൂദനന്‍ നായര്‍, ആലങ്കോട് ലീലാകൃഷ്ണന്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍, രാജീവ് ഒ.എന്‍.വി, ബഷീര്‍ തിക്കോടി തുടങ്ങിയവര്‍ പങ്കെടുക്കും. 

ഡോ. ചേരന്‍ രുദ്രമൂര്‍ത്തി, ആര്യാ ഗോപി
 


യു.എ.ഇയിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തുന്ന ഒ.എന്‍.വി കവിതാലാപന മത്സരത്തിന്‍െറ ഫൈനലും സമ്മാന വിതരണവും നടക്കും.  ദേവിക രമേഷ് (അബൂദബി), ഗൗതം മുരളി (ഫുജൈറ), ദേവനന്ദ രാജേഷ് മേനോന്‍ (ഷാര്‍ജ), റൂഥ് ട്രീസ ജോണ്‍സന്‍ (അബൂദബി), ദേവിക രവീന്ദ്രന്‍ (ഷാര്‍ജ), സൂര്യ സജീവ് (റാസല്‍ ഖൈമ), എന്നിവരാണ് അവസാന റൗണ്ടില്‍ മാറ്റുരക്കുക. ഒ.എന്‍.വി സെമിനാര്‍, ഒ.എന്‍.വിയുടെ ഗാനങ്ങളും കവിതകളും ചേര്‍ത്തൊരുക്കുന്ന മാണിക്യ വീണ സംഗീത-നൃത്തപരിപാടി എന്നിവയുമുണ്ടാവും. 
യു.എ.ഇ എക്സ്ചേഞ്ച് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ഗോപകുമാര്‍ ഭാര്‍ഗ്ഗവന്‍, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഷാബു കിളിത്തട്ടില്‍, മെമ്പര്‍ സെക്രട്ടറി മോഹന്‍ ശ്രീധരന്‍, യു.എ.ഇ എക്സ്ചേഞ്ച്  മീഡിയാ വിഭാഗം അസോ. ഡയറക്ടര്‍ കെ.കെ. മൊയ്തീന്‍ കോയ, സരിത, ഹണി ഭാസ്കരന്‍, വനിതാ വിനോദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു. 
ഹരിതമാനസം സാംസ്കാരികോത്സവത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ http://onvfoundation.org/ വെബ്സൈറ്റ് മുഖേനയോ 0507592711. 0508972580 നമ്പറുകള്‍ വഴിയോ രജിസ്റ്റര്‍ ചെയ്യണം. 

News Summary - uae onv foundation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.