അജ്മാൻ: അജ്മാൻ മീഡിയ സിറ്റി ഫ്രീസോൺ ഇലക്ട്രോണിക് ലൈസൻസിങ് സേവനങ്ങൾ ആരംഭിച്ചു. ഉപഭോക്താക്കളുടെയും പങ്കാളികളുടെയും കുറഞ്ഞ നിക്ഷേപത്തിന് ഉയർന്ന ആദായവും പരമാവധി സൗകര്യവും നൽകാൻ തങ്ങൾ പ്രതിജഞാബദ്ധരാണെന്ന് അജ്മാൻ മീഡിയ സിറ്റി ഫ്രീസോൺ സി.ഇ.ഒ മഹ്മൂദ് ആൽ ഹശ്മി പറഞ്ഞു.
തങ്ങളുടെ ഏറ്റവും പുതിയ സവിശേഷതയായ ഇലക്ട്രോണിക് സംവിധാനം നിക്ഷേപകർക്ക് ബിസിനസ് സംരംഭങ്ങൾ തുടങ്ങുക, വേഗത്തിൽ ലൈസൻസ് സമ്പാദിക്കുക തുടങ്ങിയ ആവശ്യങ്ങൾ നിവർത്തിക്കാൻ ഉപകരിക്കും. വിവര സുരക്ഷയും രഹസ്യ സ്വഭാവവും കാത്തുസൂക്ഷിക്കുന്നതാണ് സംവിധാനമെന്നും അദ്ദേഹം പറഞ്ഞു.
അജ്മാൻ ഫ്രീസോൺ പുതിയ ഇലക്ട്രോണിക് ഏജൻറ്സ് നെറ്റ്വർക്കും അവതരിപ്പിച്ചിട്ടുണ്ട്. ലോകത്തെ ഏതു ഭാഗത്തുമുള്ള അന്താരാഷ്ട്ര പ്രതിനിധികളെയും ഏജൻറുമാരെയും പങ്കാളികളെയും ഫ്രീസോണുമായി ബന്ധപ്പെടുത്തുകയും അവർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെ ലഭ്യമാക്കുന്നതുമാണ് ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.