ഇസ്​റാഅ്​-മിഅ്​റാജ്​ അവധി: പാർക്കിങ്​ സൗജന്യം; ബസ്​, മെട്രോ ഫെറി സേവനം മുടക്കമില്ലാതെ

ദുബൈ: ഇസ്റാഅ്-മിഅ്റാജ് അവധി ദിനം  പ്രമാണിച്ച് ഇൗ മാസം 23ന് ഞായറാഴ്ച ദുബൈയിൽ പാർക്കിങ് സൗജന്യം. ഫിഷ് മാർക്കറ്റ് പ്രദേശം, ബഹുനില പാർക്കിങ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലൊഴിച്ചുള്ള സോണുകളിലാണ് ഇൗ ആനുകൂല്യം. 24ന് അർധരാത്രി 12 മുതൽ ഫീസ് നൽകേണ്ടി വരും. 23ന് ആർ.ടി.എയുടെ ഉപഭോക്തൃ സന്തോഷ കേന്ദ്രങ്ങൾ അവധിയായിരിക്കുമെന്ന് മാർക്കറ്റിംഗ് വിഭാഗം ഡയറക്ടർ മൊആസ അൽ മറി പറഞ്ഞു. 23ന് െമട്രോ റെഡ് ലൈൻ പുലർച്ചെ 5:30 മുതൽ അർധരാത്രി 12:00വരെയും ഗ്രീൻ ലൈൻ 5.50 മുതൽ 12:00 വരെയും ട്രാം 6:30 മുതൽ പുലർച്ചെ ഒരു മണി വരെയും സർവീസ് നടത്തും.

ബസ് സ്റ്റേഷനുകളായ ഗോൾഡ് സൂക്കിൽ  4:25 മുതൽ 12 വരെയും ഗുബൈബയിൽ 4:30 മുതൽ 12 വരെയും സത്വയിൽ 4:57മുതൽ11:35വരെയും ഖിസൈസിൽ 4:30 മുതൽ 12:00വരെയും  അൽ ഖൂസിൽ അഞ്ചു മുതൽ11:30 വരെയും ജബൽ അലിയിൽ അഞ്ചു മുതൽ12:00വരെയും  സർവീസ് ഉണ്ടാകും.  സത്വയിൽ നിന്നുള്ള സി01 മുടക്കമില്ലാതെ 24മണിക്കൂറും സർവീസ് നടത്തും. റാശിദിയ, മാൾ ഒഫ് എമിറേറ്റ്സ്, ഇബ്ൻ ബത്തൂത, ബുർജ് ഖലീഫ, അബൂഹൈൽ, ഇത്തിസലാത്ത് സ്റ്റേഷനുകളിൽ നിന്നുള്ള മെട്രോ ഫീഡർ ബസുകൾ പുലർച്ചെ അഞ്ചു മുതൽ  അർധരാത്രി 12:20 വരെ സർവീസ് നടത്തും.

ഗുബൈബയിൽ നിന്ന് ഷാർജ ജുബൈലിലേക്ക് 24 മണിക്കൂറും ഇൻറർസിറ്റി ബസുകളോടും.അബൂദബിയിലേക്ക് പുലർച്ചെ 4:30 മുതൽ രാത്രി12:00വരെ  വണ്ടിയുണ്ട്. യുനിയനിൽ നിന്ന് 4:35 മുതൽ1:25 വരെയും സബ്കയിൽ നിന്ന് 6:15മുതൽ1:30വരെയും ദേര സിറ്റി സെൻററിൽ നിന്ന് 5:35മുതൽ11:30 വരെയും കറാമയിൽ നിന്ന് 6:10 മുതൽ10:20 വരെയും അൽ അഹ്ലി ക്ലബ് സ്റ്റേഷനിൽ നിന്ന് 5:55 മുതൽ 10:15 വരെയൂം ബസുകളോടും. 
ഷാർജ അൽ താവൂൻ സ്റ്റേഷനിൽ പുലർച്ചെ 5:30 മുതൽ രാത്രി 10:00വരെയും  ഫുജൈറയിൽ 5:20 മുതൽ 9:04വരെയും അജ്മാനിൽ 4:27 മുതൽ 11:00വരെയും  ഹത്തയിൽ നിന്ന് 5:30 മുതൽ രാത്രി 9:30വരെയൂം സർവീസുണ്ടാവും.

ജലഗതാഗത സർവീസ് സമയം ഇങ്ങിനെയാണ്: മറീന സ്റ്റേഷനുകളിൽ നിന്ന് വാട്ടർ ബസുകൾ ഉച്ചക്ക് 12 മുതൽ രാത്രി 12വരെ. 
ദുബൈ ഫെറി ഗുബൈബയിൽ നിന്നും മറീനയിൽ നിന്നും രാവിലെ 11,ഉച്ചക്ക് 1:00 3:00 5:00 6:30 ജദ്ദാഫിൽ നിന്ന് ദുബൈ കനാലിലേക്ക് രാവിലെ 10:00,ഉച്ചക്ക് 12:00 ,5:30 
ദുബൈ കനാലിൽ നിന്ന് ജദ്ദാഫിലേക്ക്  12.05,2.05, 7:35. വാട്ടർ ടാക്സി രാവിലെ 9:00 മുതൽ രാത്രി 10:00വരെ
ഗുബൈബ, ബനിയാസ്,ഒാൾഡ് സൂക്ക് ക്രീക്ക് സ്റ്റേഷനുകളിൽ രാവിലെ 10:00 മണിക്കാരംഭിക്കുന്ന അബ്ര സർവീസ് അർധരാത്രി 12:00 വരെ തുടരും.
ശൈഖ് സായിദ് സ്റ്റേഷനിൽ വൈകീട്ട്  4:00 മുതൽ രാത്രി 11:30 വരെയും. വൈദ്യുത അബ്ര ബുർജ് ഖലീഫയിൽ നിന്ന് ൈ്വകീട്ട് 6:00മുതൽ രാത്രി 11:00 വരെയും മംസാറിൽ നിന്ന് ഉച്ചക്ക് 2:00മുതൽ രാത്രി 12:00 വരെയും സർവീസ് നടത്തും. ജദ്ദാഫിലെയും ഫെസ്റ്റിവൽ സിറ്റിയിലെയും എ.സി അബ്രകൾ രാവിലെ 7:00മുതൽരാത്രി 12:00 വരെ യുണ്ടാവും.എന്നാൽ അറ്റ്ലാൻറിസിലെ അബ്ര അന്നേ ദിവസം പ്രവർത്തിക്കില്ല. 

Tags:    
News Summary - uae mirajah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.