കളഞ്ഞു കിട്ടിയ സ്വര്‍ണാഭരണം തിരിച്ചേല്‍പ്പിച്ച് മലയാളി യുവാവ്

ദുബൈ: കളഞ്ഞു കിട്ടിയ സ്വര്‍ണാഭരണം തിരിച്ചേല്‍പ്പിച്ച് മലയാളി പ്രവാസി യുവാവ് മാതൃകയായി. ദുബൈ സെല്‍ഷ്യസ് ഇൻറീരിയേഴ്സ് കമ്പനിയില്‍ ലേബര്‍ സൂപ്പര്‍വൈസറായി ജോലി നോക്കുന്ന തലശ്ശേരി ചൊക്ലി സ്വദേശി ഒ.കെ മുഹമ്മദലിയാണ്  പ്രശംസ പിടിച്ചു പറ്റിയത്.  ദുബൈ പാം ജുമൈറയിലെ വൈസ്രോയി ഹോട്ടലില്‍ നിന്നാണ് മുഹമ്മദലിക്ക് ആഭരണം കിട്ടിയത്. സെല്‍ഷ്യസ് കമ്പനിയുടെ കരാർ ജോലിയുമായി ബന്ധപ്പെട്ടാണ് മുഹമ്മദലി ഇവിടെെയത്തിയത്.  യൂറോപ്യന്‍ താമസക്കാര്‍ മറന്നു വെച്ചതായിരുന്നത്രെ ആഭരണം. മുറിയില്‍ ആഭരണം കണ്ടെത്തിയ ഉടനെ ഹോട്ടല്‍ അധികൃതരെ ഏല്‍പ്പിക്കുകയായിരുന്നു. മുഹമ്മദലിയുടെ മാതൃകാ പ്രവര്‍ത്തിയില്‍ അനുമോദിച്ച് വൈസ്രോയി ഹോട്ടല്‍ അധികൃതര്‍ പ്രശംസാ പത്രം നല്‍കി .

ഹോട്ടല്‍   സ്പാ ആൻറ് റിക്രിയേഷന്‍ വിഭാഗം മേധാവി എലിസബത്ത് റെഗന്‍ മുഹമ്മദലിക്ക് പ്രശംസ പത്രം കൈമാറി.  ഫോട്ടോഗ്രാഫിയിലും അപൂര്‍വ ഫോട്ടോ ശേഖരണത്തിലും താല്‍പര്യവനായ മുഹമ്മദലി നേരത്തെ യു.എ.ഇ യുടെ വിവിധ ഭാഗങ്ങളില്‍ ഫോട്ടോ പ്രദര്‍ശനം നടത്തിയും പ്രശസ്തി നേടിയിട്ടുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയാണ്.

 

News Summary - uae malayalee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.