ദുബൈ: യു.എ.ഇ മാനവവിഭവശേഷി മന്ത്രാലയം ലേബര്‍ കാർഡുമായി ബന്ധപ്പെട്ട പ ിഴകൾ കുറച്ചു. ലേബര്‍ കാര്‍ഡ് പുതുക്കുവാനുള്ള രണ്ടു മാസത്തെ അധിക സമയം (േഗ്രസ് പിരീഡ് ) കഴിഞ്ഞാല്‍ 500 ദിർഹം പിഴ എന്നത് 200 ദിർഹം ആക്കി ചുരുക്കി. അധികം വരുന്ന ഓരോ മാസത്തിന് പിഴ അടക്കണമെന്ന നിബന്ധനയിലും മാറ്റമുണ്ട്. ഇതനുസരിച്ച് പരമാവധി 2000 ദിർഹമേ ഇടാക്കൂ. ഇതുവരെ പരിധിയില്ലാതെ മാസം 500 ദിർഹം എന്ന തോതിൽ പിഴയടക്കണമായിരുന്നു. ഞായറാഴ്ച മാനവവിഭവശേഷി മന്ത്രാലയ വെബ് സൈറ്റിലാണ് പുതിയ പിഴ നിരക്കുകളാണ് കാണിക്കുന്നതെന്ന് ടൈപ്പിങ് കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്നവർ പറഞ്ഞു.
അതുപോലെ പുതിയ തൊഴിലാളി ജോലിക്ക് ചേർന്നാൽ ലേബര്‍ കാര്‍ഡിന് അപേക്ഷിക്കാനും ലേബര്‍ കരാർ സമര്‍പ്പിക്കുവാനും വീഴച വരുത്തിയാലുള്ള പിഴയും കുറച്ചിട്ടുണ്ട്. രണ്ടു മാസം അധിക സമയം കഴിഞ്ഞാൽ ഓരോ മാസത്തിനും 500 ദിര്‍ഹം പിഴയടക്കണം എന്നത് 100 ദിർഹമാക്കി ചുരുക്കി. എത്ര മാസം വൈകുന്നുവോ അത്രയും പിഴ കൂട്ടിയടക്കണം എന്നത് പരമാവധി 2000 ദിർഹം ആക്കി നിജപ്പെടുത്തുകയും ചെയ്തു.
യു. എ. ഇ. മാനവവിഭവശേഷി മന്ത്രാലയ വെബ് സൈറ്റില്‍ പിഴ കണക്കുകൂട്ടുന്ന വിഭാഗത്തിൽ ചെന്ന് പരിശോധിക്കുേമ്പാഴാണ് ഇൗ മാറ്റം കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.