കോൺസുലേറ്റിൽ സംഘടിപ്പിച്ച മീഡിയ മീറ്റിൽ കോൺസുൽ ജനറൽ അമൻ പുരി സംസാരിക്കുന്നു

കോവിഡ്​ പ്രതിരോധത്തിൽ യു.എ.ഇ ലോകത്തിന്​ മാതൃക –അമൻ പുരി

ദുബൈ: കോവിഡ്​ പ്രതിരോധത്തിൽ യു.എ.ഇ ലോകത്തിന്​ മാതൃകയാണെന്നും ഇന്ത്യക്കാരെ ചേർത്തുപിടിച്ച നിലപാടാണ്​ യു.എ.ഇയുടേതെന്നും ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരി. കോൺസുലേറ്റിൽ സംഘടിപ്പിച്ച മീഡിയ മീറ്റിൽ മാധ്യമ പ്രവർത്തകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയും യു.എ.ഇയും ​ൈ​കകോർത്ത്​ പ്രവർത്തിക്കുന്നവരാണ്​.

അടുത്ത കാലത്തായി ബന്ധം കൂടുതൽ ഊഷ്​മളമായിട്ടുണ്ട്​. യു.എ.ഇയിലെ സാമ്പത്തിക, യാത്രാ മേഖലകളും അതിവേഗമാണ്​ അതിജീവിക്കുന്നത്​്​. യു.എ.ഇയിലെത്തി നാലാം ദിവസം തന്നെ ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞത്​ ഈ രാജ്യത്തി​െൻറ മികവുകൊണ്ടാണ്​. ചികിത്സയൊരുക്കിയും വിസ കാലാവധി നീട്ടിയും പൊതുമാപ്പ്​ നൽകിയും ഇന്ത്യൻ സമൂഹത്തെ ചേർത്തുനിർത്തിയ യു.എ.ഇ നേതൃത്വത്തിന്​ നന്ദി അറിയിക്കുന്നു. ഇന്ത്യൻ പ്രീമിയർ ലീഗ്​ യു.എ.ഇയിൽ നടത്തുന്നത്​ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്​ ഉദാഹരണമാണ്​. ഇന്ത്യൻ അസോസിയേഷനുകളുടെ കാര്യവും എടുത്തുപറയേണ്ടതുണ്ട്​. പ്രവാസികൾക്ക്​ ഭക്ഷണവും ചികിത്സയും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിൽ അവർ മുൻപന്തിയിലുണ്ടായിരുന്നു. മാധ്യമങ്ങളും കോൺസുലേറ്റും ഒരുമിച്ച്​ പ്രവർത്തിക്കേണ്ടവരാണ്​.

പ്രവാസികളുടെ പ്രശ്​നപരിഹാരത്തിന്​ മാധ്യമങ്ങളുടെ ഇടപെടൽ അഭിനന്ദനാർഹമാണ്​. ഇത്​ തുടരണമെന്നും അമൻ പുരി പറഞ്ഞു. കോൺസുൽ നീരജ്​ അഗർവാളും സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.