ദുബൈ: യു.എ.ഇയുടെ വ്യോമ പ്രതിരോധ സംവിധാനം ശനിയാഴ്ച ഇറാനിൽനിന്ന് രാജ്യത്തിനുനേരെ വന്ന മൂന്ന് ബാലിസ്റ്റിക് മിസൈലുകളും എട്ട് ഡ്രോണുകളും വിജയകരമായി തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം വലിയ അപകടങ്ങളൊന്നും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പെരുന്നാൾ ദിവസമായ വെള്ളിയാഴ്ച 26 ഡ്രോണുകളും നാല് ബാലിസ്റ്റിക് മിസൈലുകളുമാണ് യു.എ.ഇക്ക് നേരെയെത്തിയത്. ഇറാൻ ആക്രമണം ആരംഭിച്ചതിനുശേഷം ഇതുവരെ യു.എ.ഇ വ്യോമ പ്രതിരോധം 341 ബാലിസ്റ്റിക് മിസൈലുകൾ, 15 ക്രൂസ് മിസൈലുകൾ, 1748 ഡ്രോണുകൾ എന്നിവ തകർത്തതായും അധികൃതർ വ്യക്തമാക്കി.
അതേസമയം, രാജ്യത്ത് ആകെ പരിക്കേറ്റവരുടെ എണ്ണം 160 ആയിട്ടുണ്ട്. ഇവയിൽ മിക്കവർക്കും ചെറിയ പരിക്കുകളാണുള്ളത്. രാജ്യത്തിന്റെ സുരക്ഷക്കും സ്ഥിരതക്കും എതിരായ എല്ലാ ഭീഷണികളെയും ശക്തമായി നേരിടാൻ രാജ്യം സജ്ജമാണെന്നും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.