പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് ദുബൈ കെ.എം.സി.സി തിരൂരങ്ങാടി മണ്ഡലം വർക്കിങ് കമ്മിറ്റി യോഗത്തിൽ സ്വീകരണം നൽകിയപ്പോൾ
ദുബൈ കെ.എം.സി.സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ഭാരവാഹികൾക്ക് സ്വീകരണം
ദുബൈ: ദുബൈ കെ.എം.സി.സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി വർക്കിങ് കമ്മിറ്റി യോഗവും പുതിയ ഭാരവാഹികൾക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. അബൂ ഹെയിലിലെ ബാബ് അൽ സലാം റെസ്റ്ററന്റിൽ നടന്ന യോഗത്തിൽ കഴിഞ്ഞ ഒരുവർഷത്തെ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും പ്രവാസലോകത്തും നാട്ടിലും കമ്മിറ്റി നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു.
ദുബൈ കെ.എം.സി.സി മലപ്പുറം ജില്ല വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഫൈസൽ തെന്നല, തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ട സാബിത് തെന്നല, താഷിബ് പരപ്പനങ്ങാടി എന്നിവർക്കാണ് സ്വീകരണം നൽകിയത്.
മണ്ഡലം പ്രസിഡന്റ് വി. സി. സൈദലവി ഉള്ളണത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം നാഷനൽ കെ.എം.സി.സി ജനറൽ സെക്രട്ടറി പി.കെ. അൻവർ നഹ ഉദ്ഘാടനം ചെയ്തു. ദുബൈ കെ.എം.സി.സി സെക്രട്ടറി അബ്ദുൽ ഖാദർ അരിപ്രാമ്പ്ര മുഖ്യപ്രഭാഷണം നടത്തി. ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.എ. സലാം, സെക്രട്ടറി പി.വി. നാസർ, മലപ്പുറം ജില്ല പ്രസിഡന്റ് സിദ്ധീഖ് കാലടി, ജില്ല ജനറൽ സെക്രട്ടറി എ.പി. നൗഫൽ, ജില്ല ഭാരവാഹികളായ മുജീബ് കോട്ടക്കൽ, ഒ.ടി. സലാം, ടി.പി. സൈതലവി, ഫൈസൽ തെന്നല, ഹംസ ഹാജി മാട്ടുമ്മൽ എന്നിവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി പി.കെ. ജബ്ബാർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറി സാലി സ്വാഗതവും സാബിത് തെന്നല നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.