വ്യാജ ഇന്‍ഷുറന്‍സ് ഓഫറുകള്‍ക്കെതിരെ മുന്നറിയിപ്പുമായി റാക് പൊലീസ്

റാസല്‍ഖൈമ: ഇന്‍റര്‍നെറ്റിലൂടെ പ്രചരിക്കുന്ന വ്യാജ വാഹന ഇന്‍ഷുറന്‍സ് ഓഫറുകള്‍ക്കെതിരെ മുന്നറിയിപ്പുമായി റാസല്‍ഖൈമ പൊലീസ്. യാഥാര്‍ഥ്യബോധമില്ലാത്ത കുറഞ്ഞ നിരക്കുകള്‍ വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വാഹന ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും പൊലീസ് നിർദേശം നല്‍കി. സാധാരണ നിരക്കുകളെക്കാള്‍ വളരെ കുറഞ്ഞ പ്രീമിയം വാഗ്ദാനം ചെയ്യുക, സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകള്‍ ഉപയോഗിക്കുക, ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റ് രഹസ്യ വിവരങ്ങളും ആവശ്യപ്പെടുക എന്നിവ വ്യാജ ഇന്‍ഷുറന്‍സ് ഓഫറുകളുടെ രീതികളാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

പണം കൈമാറുന്നതിന് മുമ്പ് ഇന്‍ഷുറന്‍സ് കമ്പനിയുടെ വിശ്വാസ്യത ഉറപ്പാക്കണം. ജനങ്ങളെ കബളിപ്പിച്ച് അനധികൃതമായി പണം തട്ടുന്ന ഇത്തരം സംഘങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ച് വരികയാണ്. നിരവധി പേരെ പിടികൂടി നിയമനടപടികള്‍ക്കായി കോടതിക്ക് കൈമാറിയതായും റാക് പൊലീസ് വ്യക്തമാക്കി. സംശയാസ്പദമായ ഓഫറുകളില്‍ ആകൃഷ്ടരാകാതെ ജാഗ്രത പുലര്‍ത്തണമെന്നും ഇത്തരം പരസ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസിനെ അറിയിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.

Tags:    
News Summary - RAK Police Warns Against Fake Insurance Offers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.