രാവണേശ്വരം വെൽഫെയർ അസോസിയേഷന്‍റെ വാർഷിക ജനറൽ ബോഡി യോഗം

രാവണേശ്വരം വെൽഫെയർ അസോസിയേഷൻ ജനറൽബോഡി യോഗം

ദുബൈ: രാവണേശ്വരം വെൽഫെയർ അസോസിയേഷന്‍റെ (ആർ.ഡബ്ല്യു.എ) വാർഷിക ജനറൽ ബോഡി യോഗം ഒക്ടോബർ 11ന് രാവിലെ 10 മണി മുതൽ ദുബൈ ക്ലാസിക് റെസ്റ്ററന്‍റ് ഹാളിൽ നടന്നു.

സംഘടനയുടെ വാർഷിക പ്രവർത്തനങ്ങളുടെ അവലോകനം, സാമ്പത്തിക റിപ്പോർട്ട്, പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്, വിദ്യാർഥികൾക്കുള്ള സ്നേഹോപഹാര വിതരണം, മറ്റു പരിപാടികൾക്കുള്ള സമ്മാന വിതരണവും നടന്നു. സംഘടനയുടെ കഴിഞ്ഞ രണ്ടര വർഷക്കാലത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മുൻ ഭാരവാഹികളായ ശ്രീനാഥ് തണ്ണോട്ട്, ബാലകൃഷ്ണൻ കുട്ടക്കനി, അനീഷ് വാണിയംപാറ എന്നിവർക്ക് ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. യോഗത്തിൽ 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു.

പുതിയ ഭാരവാഹികൾ

പ്രസിഡന്‍റ്: രഘുരാമൻ പുതിയവളപ്പ്, സെക്രട്ടറി: സുബേഷ് പടിഞ്ഞാറേവളപ്പ്, ട്രഷറർ: രാജേഷ് രാമഗിരി, വൈസ് പ്രസിഡന്‍റുമാർ: സുനിൽ വെങ്ങാച്ചേരി, അജിത്ത് തണ്ണോട്ട്് ,ജോ. സെക്രട്ടറിമാർ: സന്തോഷ് രാമഗിരി, ഗോപിരാജ് മാക്കി, ജോ. ട്രഷ.: പ്രിയേഷ് എരോൽ.

Tags:    
News Summary - Ravaneswaram Welfare Association General Body Meeting Held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.