Posted On
date_range Updated On
date_range അബൂദബിയില് 15 വരെ മോക് ഡ്രിൽ; ചിത്രങ്ങളോ ദൃശ്യങ്ങളോ പകര്ത്തരുത്
അബൂദബി: അബൂദബി പൊലീസും സിവില് ഡിഫന്സ് അതോറിറ്റിയും ചേര്ന്ന് ഒക്ടോബര് 15 വരെ വിവിധ ഭാഗങ്ങളില് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സുരക്ഷാ അഭ്യാസം (മോക്ഡ്രില്) സംഘടിപ്പിക്കുമെന്ന് അബൂദബി പൊലീസ് ഔദ്യോഗിക അറിയിപ്പില് വ്യക്തമാക്കി.
അഭ്യാസ പ്രകടനങ്ങള് നടക്കുന്ന സ്ഥലങ്ങളിലേക്ക് പൊതുജനങ്ങള് അടുക്കരുത്. സുരക്ഷാ അഭ്യാസങ്ങളുടെ ചിത്രങ്ങളോ വീഡിയോകളോ പകര്ത്താനോ, സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യങ്ങള് പ്രചരിപ്പിക്കാനോ പാടില്ല. അഭ്യാസ പ്രകടനങ്ങള് നടക്കുന്ന സമയത്ത് പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ മുന്കരുതലുകള്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.