നെസോ സാൾട്ടിലെ ജീവനക്കാർക്കായി ആസ്റ്റർ ക്ലിനിക്സ് യുഎ.ഇ സ്തനാർബുദ ബോധവൽക്കരണ സെഷൻ സംഘടിപ്പിച്ചപ്പോൾ
സ്തനാർബുദ ബോധവൽകരണവുമായി ആസ്റ്റർ ക്ലിനിക്കുകളും നെസോ സാൾട്ടും
ദുബൈ: സ്തനാർബുദം നേരത്തെ കണ്ടെത്തുന്നതിനും ജീവൻ രക്ഷിക്കുന്നതിനുമായി ആസ്റ്റർ ക്ലിനിക്കുകളും നെസോ സാൾട്ടും സംയുക്തമായി ജി.സി.സി രാജ്യങ്ങളിൽ ഒരു മാസം നീളുന്ന ബോധവൽകരണ കാമ്പെയിന് തുടക്കമിട്ടു. യു.എ.ഇ, ഒമാൻ, ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽ ഒക്ടോബർ മാസം മുഴുവനാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. സ്ത്രീകളെ അവരുടെ ആരോഗ്യത്തെക്കുറിച്ച് ബോധവാന്മാക്കാനും കൃത്യമായ പരിശോധനകൾ നടത്താൻ പ്രേരിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്.
യു.എ.ഇയിൽ സ്തനാർബുദം ഒരു പ്രധാന ആരോഗ്യപ്രശ്നമായി തുടരുന്ന സാഹചര്യത്തിലാണ് കാമ്പയിൻ. രാജ്യത്തെ പുതിയ അർബുദ കേസുകളിൽ 21.4 ശതമാനവും സ്തനാർബുദമാണ്. ആഗോള ശരാശരിയേക്കാൾ ഒരു പതിറ്റാണ്ട് മുമ്പ്, അതായത് 40കളുടെ തുടക്കത്തിൽ തന്നെ യു.എ.ഇയിലെ സ്ത്രീകളിൽ ഈ രോഗം കണ്ടെത്തുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതിനാൽ കൃത്യമായ പരിശോധനകളും സമയബന്ധിതമായ വൈദ്യോപദേശവും തേടേണ്ടതിന്റെ പ്രാധാന്യം കാമ്പയിൻ ചൂണ്ടിക്കാട്ടുന്നു.
ഈ ഉദ്യമത്തിന്റെ ഭാഗമായി പങ്കാളികളായ ആസ്റ്റർ ക്ലിനിക്കുകളിൽ സ്ത്രീകൾക്ക് സൗജന്യ സ്തനാർബുദ പരിശോധനകൾ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ അൾട്രാസൌണ്ട് ബ്രെസ്റ്റ് കൺസൾട്ടേഷൻ 149 ദിർഹമിനും മാമോഗ്രാം കൺസൾട്ടേഷൻ 199 ദിർഹമിനും ലഭ്യമാണ്. ഈ പ്രത്യേക ഓഫർ വൗച്ചറുകൾ 2026 ഡിസംബർ 31 വരെ ഉപയോഗിക്കാം. നെസോ സാൾട്ടിന്റെ ഉൽപന്നങ്ങളിലെ ക്യു.ആർ കോഡ് സ്കാൻ ചെയ്തോ സൂപ്പർമാർക്കറ്റുകൾ വഴിയോ ഇതിനുള്ള വെബ് പേജിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഹൈപ്പർമാർക്കറ്റുകളിലെ ഇൻ-സ്റ്റോർ പ്രൊമോട്ടർമാർ, വെൽനസ് ചർച്ചകൾ, നൂൺ മിനിറ്റുകൾ വഴിയുള്ള സാമ്പിൾ വിതരണം എന്നിവയിലൂടെ നെസോ സാൾട്ടും ഈ ബോധവൽക്കരണ സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്നു. ആരോഗ്യ സംരക്ഷണത്തിനപ്പുറം ദൈനംദിന ജീവിതത്തിലേക്ക് ഈ അവബോധം എത്തിക്കാനും, സ്ത്രീകൾക്ക് കൃത്യമായ സമയത്ത് രോഗനിർണയം നടത്തി മികച്ച ചികിത്സ ഉറപ്പാക്കാനും ഈ കൂട്ടായ്മ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.