20ാം ദിനം ഏഴ്​ മിസൈലുകൾ പ്രതിരോധിച്ച്​ യു.എ.ഇ

ദുബൈ: ഇറാൻ ആക്രമണത്തിന്‍റെ 20ാം ദിനത്തിൽ ഏഴ്​ ബാലിസ്റ്റിക്​ മിസൈലുകളും 15 ഡ്രോണുകളും തടഞ്ഞെന്ന്​ പ്രതിരോധ മന്ത്രാലയം. അതേസമയം രാജ്യത്ത്​ വലിയ അപകടങ്ങളൊന്നും വ്യാഴാഴ്ച റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടില്ല.

ആക്രമണം ആരംഭിച്ച ശേഷം ഇതിനകം 334 ബാലിസ്റ്റിക്​ മിസൈലുകളും 15ക്രൂസ്​ മിസൈലുകളു 1714ഡ്രോണുകളുമാണ്​ വ്യോമപ്രതിരോധ സംവിധാനം തടഞ്ഞിട്ടുള്ളത്​. രണ്ട്​ സൈനികരടക്കം എട്ടുപേരാണ്​ രാജ്യത്ത്​ മരിച്ചത്​. അതേസമയം പരിക്കേറ്റവരുടെ ആകെ എണ്ണം 158ആയിട്ടുണ്ട്​. ഇവരിൽ ഇന്ത്യക്കാരടക്കം വിവിധ രാജ്യക്കാർ ഉൾപ്പെടും.

രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിന്​ ഏത് ഭീഷണിയെയും നേരിടാൻ തങ്ങൾ സജ്ജമാണെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. രാജ്യത്തിന്റെ സ്ഥിരതയും ദേശീയ താൽപര്യങ്ങളും കാത്തുസൂക്ഷിക്കാൻ ശക്തമായ നടപടികൾ തുടരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Tags:    
News Summary - UAE intercepts seven missiles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.