ദുബൈ: ഇറാനിൽനിന്ന് രാജ്യത്തിന് നേരെ ചൊവ്വാഴ്ചയും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ. കഴിഞ്ഞ ദിവസം 10 ബാലിസ്റ്റിക് മിസൈലുകളും 45 ഡ്രോണുകളും യു.എ.ഇയുടെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാന്റെ തുടർച്ചയായ ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷം, ആകെ 314 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂസ് മിസൈലുകളും 1,672 ഡ്രോണുകളും യു.എ.ഇ വ്യോമ പ്രതിരോധം തടഞ്ഞതായി അധികൃതർ വ്യക്തമാക്കി.
രാജ്യത്ത് ചൊവ്വാഴ്ച ഒരാൾ കൂടി മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം എട്ടായി. ഇവരിൽ രണ്ടുപേർ യു.എ.ഇ സേനാംഗങ്ങളാണ്. വിവിധ രാജ്യക്കാരായ ആകെ 157 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിന് ഏത് ഭീഷണിയെയും നേരിടാൻ തങ്ങൾ സജ്ജമാണെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. രാജ്യത്തിന്റെ സ്ഥിരതയും ദേശീയ താൽപര്യങ്ങളും കാത്തുസൂക്ഷിക്കാൻ ശക്തമായ നടപടികൾ തുടരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.