യു.എ.ഇയിൽ ആഗസ്റ്റ് മൂന്നുവരെ മഴക്ക്​ സാധ്യത

ദുബൈ: കനത്ത വേനൽച്ചൂടിനിടയിലും യു.എ.ഇയിൽ ആശ്വാസമായി വരുംദിവസങ്ങളിൽ മഴക്ക്​ സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) അറിയിച്ചു. ആഗസ്റ്റ് മൂന്നുവരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മേഘാവൃതമായ അന്തരീക്ഷവും മഴയും പ്രതീക്ഷിക്കാം.

പസഫിക് സമുദ്രത്തിലുണ്ടാകുന്ന താപനില വ്യതിയാനമായ ‘എൽ നിനോ’ പ്രതിഭാസമാണ് ഈ വേനൽക്കാലത്ത് അന്തരീക്ഷ ഈർപ്പവും മഴമേഘ രൂപീകരണവും വർധിപ്പിക്കാൻ കാരണം. തിങ്കൾ വരെയുള്ള ദിവസങ്ങളിൽ പ്രത്യേകിച്ച് കിഴക്കൻ, തെക്കൻ മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റടിക്കാനും പൊടിപടലങ്ങൾ ഉയരാനും സാധ്യതയുള്ളതിനാൽ കടൽ യാത്രക്കാർക്കും വാഹനമോടിക്കുന്നവർക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

കനത്ത മഴ പെയ്യുമ്പോൾ അരുവികളിലും വാദികളിലും വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ അങ്ങോട്ടുള്ള യാത്രകൾ ഒഴിവാക്കണമെന്നും, റോഡുകളിൽ നിർദിഷ്ട വേഗപരിധി പാലിച്ച് ജാഗ്രതയോടെ വാഹനമോടിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

Tags:    
News Summary - Rain likely in UAE until August 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.