അബൂദബി: നിക്ഷേപവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ യു.എ.ഇ-ഇന്ത്യ ഉന്നതതല യോഗം ഞായറാഴ്ച അബൂദബിയിൽ ചേർന്നു. ഇരു രാഷ്ട്രങ്ങൾക്കും പ്രാധാന്യമുള്ള വിവിധ വിഷയങ്ങളിൽ കാര്യമായ പുരോഗതി സാധ്യമാക്കാൻ യോഗത്തിലെ ചർച്ചകൾക്ക് സാധിച്ചു. അബൂദബി കിരീടാവകാശിയുടെ കാര്യാലയ ചെയർമാൻ ശൈഖ് ഹാമിദ് ബിൻ സായിദ് ആൽ നഹ്യാൻ, ഇന്ത്യൻ വാണിജ്യ-വ്യവസായ മന്ത്രി സുരേഷ് പ്രഭു എന്നിവരാണ് യോഗത്തിൽ അധ്യക്ഷത വഹിച്ചത്. ഇരു രാജ്യങ്ങളിലെയും കോർപറേറ്റ് സ്ഥാപന പ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തിൽ പെങ്കടുത്തു.
ഇന്ത്യയുടെ റോഡ് ഗതാഗത^ഹൈവേ മന്ത്രാലയവും യു.എ.ഇയുടെ ഫെഡറൽ ഗതാഗത അതോറിറ്റിയും തമ്മിൽ 2017ലുണ്ടാക്കിയ ധാരണ നടപ്പാക്കാൻ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധത അറിയിച്ചു. ഇരു രാജ്യങ്ങളിലെയും റെയിൽവേ, റോഡ് മേഖലകളിലെ നിേക്ഷപത്തിനും സഹകരണത്തിനുമുള്ള അവസരങ്ങൾ ചർച്ച ചെയ്യുന്നതിൽ യോഗം പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചു. ഇന്ത്യയിലെ ഗതാഗത, റിയൽ എസ്റ്റേറ്റ്, ഉൗർജ മേഖലകളിലെ നിക്ഷേപ പദ്ധതികളെ കുറിച്ചും ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.