ആസ്റ്റർ ക്ലിനിക്കിെൻറ 50ാം ശാഖയുടെ ഉദ്ഘാടനം ജബൽ അലി ജഫ്സയിൽ ആസ്റ്റർ ഹോസ്പിറ്റൽസ് സി.ഇ.ഒ ഡോ. ഷർബാസ് ബിച്ചു നിർവഹിക്കുന്നു
ദുബൈ: യു.എ.ഇ സുവർണ ജൂബിലിക്ക് ആദരമർപ്പിച്ച് 50ാം ക്ലിനിക് തുറന്ന് ആസ്റ്റർ. ജബൽ അലി ജഫ്സയിലെ സ്ട്രീറ്റ് നമ്പർ 2ലാണ് ആസ്റ്റർ സെഡാർസ് ഹോസ്പിറ്റൽ ആൻഡ് ക്ലിനിക് തുറന്നത്. വിദഗ്ധ ഡോക്ടർമാരെ ഉൾപ്പെടുത്തിയാണ് പുതിയ ശാഖ തുടങ്ങിയത്. ക്ലിനിക്കിൽ ചുമതലയേറ്റ ഡോക്ടർമാർ, ആരോഗ്യ മേഖലയിൽ സൂക്ഷിക്കേണ്ട കാര്യങ്ങളെക്കുറിച്ചും പുതിയ ശാഖ നൽകുന്ന സൗകര്യങ്ങെളക്കുറിച്ചും വിശദീകരിച്ചു. ആരോഗ്യപരമായ തീരുമാനങ്ങളെടുക്കാൻ മടിക്കരുതെന്ന് ഇേൻറണൽ മെഡിസിൻ സ്പെഷലിസ്റ്റ് ഡോ. അയാസ് അഹമ്മദ് പറഞ്ഞു. കൃത്യമായ അളവിൽ വ്യായാമം, വെള്ളം, ഭക്ഷണം, ഉറക്കം, ശരീരഭാരം എന്നിവ ക്രമീകരിക്കേണ്ടതിെൻറ ആവശ്യകത അദ്ദേഹം ഓർമപ്പെടുത്തി. വൃക്കയിലെ കല്ലും മൂത്രാശയ രോഗങ്ങളും ഈയിടെയായി വർധിക്കുന്നുവെന്ന് യൂറോളജി സ്പെഷലിസ്റ്റ് ഡോ. അനുരാഗ് കുമാർ ചൂണ്ടിക്കാണിച്ചു.
മിഡിൽ ഈസ്റ്റിലെ ചൂടുള്ള കാലാവസ്ഥയിൽ നിർജലീകരണം ശരീരത്തെ ബാധിക്കും. ചെറിയ പ്രശ്നങ്ങൾ മരുന്നുകളിലൂടെ സുഖപ്പെടുത്താം. ബാക്ടീരിയൽ ഇൻഫെക്ഷനും മരുന്നുകളിലൂടെ മാറ്റാം. പുരുഷന്മാരിലെ പ്രോസ്ട്രേറ്റ് പ്രശ്നങ്ങൾ വളരെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും എന്നാൽ അശ്രദ്ധ മൂലം അവ വഷളായേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഈർപ്പം കൂടിയ കാലാവസ്ഥ ആയതിനാൽ മൂക്കും തൊണ്ടയും വരണ്ട അവസ്ഥ കൂടുതലാണെന്ന് ഡോ. ഭാരത് നേരങ്കി സതീഷ് (സ്പെഷലിസ്റ്റ് ഇ.എൻ.ടി) അഭിപ്രായപ്പെടുന്നു. കൊളേലിതിയാസിസ്, ഹെർണിയ, ഫിസ്റ്റുല, ഫിഷർ, ഹെമറോയ്ഡ്സ്, വെരികോസ് വെയ്ൻ തുടങ്ങിയ ശസ്ത്രക്രിയകളുടെ ആവശ്യകതയെക്കുറിച്ച് ഡോ. ദേവ്ജിത് ശ്യാം വിവരിച്ചു. ചില അവസ്ഥകളിൽ വളരെ പെട്ടെന്നുതന്നെ ശസ്ത്രക്രിയ വേണ്ടുന്ന ഒന്നാണ് അപ്പൻഡിസൈറ്റിസ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫിസിയോതെറപ്പിയുടെ ആവശ്യകതയെക്കുറിച്ച് ഡോ. ഹർദിക് കുമാർ വ്യക്തമാക്കി. വളരെ സങ്കീർണമായ ഹിപ് സർജറിയും വിജയകരമായി ആസ്റ്റർ സെഡാറിൽ പൂർത്തിയാക്കിയത് സന്തോഷകരമായ ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.