അബൂദബി: തീപിടുത്തത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാനുള്ള പുതിയ പദ്ധതി യു.എ.ഇയെ ലോ കത്തെ ഏറ്റവും സുരക്ഷിത രാജ്യമാക്കും. ‘ഹസൻതുക്ക്‘ എന്ന പേരിൽ ആഭ്യന്തര വകുപ്പാണ് കേ ന്ദ്രീകൃത അഗ്നിരക്ഷാ സംവിധാനം ഒരുക്കുന്നത്. 2021 ഒാടെ ഇൗ നേട്ടം കൈവരിക്കാനാണ് ലക്ഷ് യമിടുന്നത്.
കെട്ടിടങ്ങളുടെ അപകട മുന്നറിയിപ്പ് സംവിധാനത്തെ അലാം ട്രാൻസ്മിഷൻ എക്യുപ്മെൻറ് (എടിഇ) വഴി കേന്ദ്രീകൃത സംവിധാനമായ അലാം റിസീവിങ് സെൻറർ (എ.ആർ.സി) ഘടിപ്പിക്കുയാണ് ചെയ്യുന്നത്. മില്ലിസെക്കൻറ് സമയംകൊണ്ട് അപകട വിവരം കൈമാറാൻ ഇൗ സംവിധാനത്തിന് കഴിയും. സിവിൽ ഡിഫൻസിന് അപകട സ്ഥലത്ത് എത്താനുള്ള സമയത്തിൽ ഏറെ കുറവ് വരുത്താൻ ഇതിലൂടെ കഴിയും. ഒപ്പം ശരിയായ രക്ഷാപ്രവർത്തകരെയും ഉപകരണങ്ങളെയും ദുരന്തസ്ഥലത്ത് എത്തിക്കാനും കഴിയും.
നിർമ്മിത ബുദ്ധികൊണ്ട് അപകടത്തിെൻറ തീവ്രത വിലയിരുത്താൻ എ.ആർ.സിയി സംവിധാനമുണ്ട്. വില്ലകളിൽ പുക, ചൂട്, തീ എന്നിവയുണ്ടാകുന്നുണ്ടോയെന്ന് ദിവസം മുഴുവൻ നിരീക്ഷിക്കാൻ ഇതിൽ സംവിധാനമുണ്ട്. വൈഫൈക്ക് പകരം സെൻസറുകളും റേഡിയോ ഫ്രീക്വൻസികളും വഴിയാണ് വിവര കൈമാറ്റം നടക്കുന്നത്. വീടുകൾക്കും മറ്റ് കെട്ടിടങ്ങൾക്കും വ്യത്യസ്ഥമായ സുരക്ഷാ സംവിധാനമാണ് ഒരുക്കുന്നത്. 2021 ആകുന്നതോടെ മൊത്തം അഞ്ച് ലക്ഷത്തോളം കെട്ടിടങ്ങൾ ഇൗ സംവിധാനത്തിന് കീഴിൽ കൊണ്ടുവരാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്.നാല് കിടപ്പുമുറികളുള്ള വില്ല ഇൗ സംവിധാനത്തിന് കീഴിലാക്കാൻ 5814 ദിർഹമാണ് സിവിൽ ഡിഫൻസിന് നൽകേണ്ടത്. സംവിധാനം സ്ഥാപിക്കാനും രണ്ട് വർഷത്തേക്ക് അറ്റകുറ്റപണി നടത്താനുമുള്ള തുക ഉൾപ്പെടെയാണിത്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇൻജസാത് ഡാറ്റ സിസ്റ്റവുമായി ആഭ്യന്തര വകുപ്പ് കരാറിലെത്തിയിരുന്നു. 1.5 ലക്ഷം കെട്ടിടങ്ങൾ സുരക്ഷിതമാക്കാനുള്ളതായിരുന്നു കരാർ. പുതിയ കെട്ടിടങ്ങളിൽ ഇൗ സംവിധാനം നിയമം മൂലം നിർബന്ധമാക്കിയിട്ടുണ്ട്. െകട്ടിട ഉടമകളാണ് ഇവ സ്ഥാപിക്കേണ്ടതും വാർഷിക വാടക നൽകേണ്ടതും. 2023 ഒാടെ സംവിധാനം എല്ലാ കെട്ടിടത്തിലും സ്ഥാപിക്കും. തീപിടുത്തമുണ്ടായാൽ ആദ്യം അലാറം മുഴങ്ങും. െകട്ടിടത്തിലുള്ളവർക്ക് ഒഴിഞ്ഞുപോകാനുള്ള മുന്നറിയിപ്പാണത്. അതേ സമയം തന്നെ ഇൗ വിവരം അലാം റിസീവിങ് സെൻററിലേക്ക് അയക്കും. സന്ദേശം വ്യാജമാണോ അല്ലെയോ എന്ന് 120 സെക്കൻറിനുള്ളിൽ സ്ഥിരീകരിക്കുന്നു. തുടർന്ന് എമർജൻസി കൺട്രോൾ റൂമുകളെയും സംഭവ സ്ഥലത്തിന് ഏറ്റവും അടുത്തുള്ള സിവിൽ ഡിഫൻസ് യൂണിറ്റിനെയും വിവരം അറിയിക്കുന്നു. പോകേണ്ട വഴിയും സ്ഥലത്തിെൻറ മാപ്പും അടക്കമായിരിക്കും ഇത്. വില്ലകൾ, റസിഡൻഷ്യൽ ബ്ലോക്കുകളും ടവറുകളും, ഹോട്ടലുകൾ െവയർ ഹൗസുകൾ എന്നിവക്കൊക്കെ രജിസ്റ്റർ ചെയ്യാം. hassantuk.moi.gov.ae/index--en.html എന്ന ലിങ്ക് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ടോൾ ഫ്രീ നമ്പർ 8002220.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.