ദുബൈ: വേനലവധി ആഘോഷിക്കാൻ വിദേശത്ത് പോകുന്ന പൗരന്മാർക്ക് യു.എ.ഇയുടെ മുന്നറിയിപ്പ്. സ്വന്തം സാധനങ്ങൾ സൂക്ഷിക്കണമെന്നും കള്ളൻമാർ എമ്പാടുമുണ്ടെന്നുമാണ് ഉപദേശത്തിെൻറ സാരാംശം. ഗ്രീസിലേക്ക് പോകുന്നവരാണ് ഏറ്റവും കൂടുതൽ സൂക്ഷിക്കേണ്ടത്. പ്രത്യേകിച്ചും സാന്തോർണി ദ്വീപ് സന്ദർശിക്കുന്നവർ. അതിശയകരമായ സൂര്യാസ്തമനങ്ങളും ലാവാ കല്ലുകൾ നിറഞ്ഞ ബീച്ചും ചേർന്ന് മനോഹരമായ ഇവിടം ഗ്രീസ് തീരത്തുനിന്ന് 200 കിലോമീറ്റർ അകലെയാണ്. വിനോദ സഞ്ചാരികളുടെ വൻ ഒഴുക്കാണ് ഇങ്ങോട്ട് ഉണ്ടാവുക.ഇൗ സാഹചര്യത്തിൽ യു.എ.ഇ. എംബസിയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. പോക്കറ്റടി പ്രത്യേകം സൂക്ഷിക്കണമെന്ന് തിങ്കളാഴ്ച പുറപ്പെടുവിച്ച മുന്നറിയിപ്പിൽ പറയുന്നു.
സൂര്യാസ്തമയത്തിന് ശേഷമാണ് കുടുതൽ സുക്ഷിക്കേണ്ടതെന്നും പറയുന്നു. യു.എ.ഇയിൽ നിന്ന് ഏറ്റവും കൂടുതൽ സന്ദർശകർ പോകുന്ന സ്ഥലമാണ് ഗ്രീസ്. 1996ൽ ഏതൻസിലേക്ക് എമിറേറ്റ്സ് സർവീസ് തുടങ്ങിയ ശേഷം 30ലക്ഷം പേർ ഇതിൽ യാത്ര ചെയ്തിട്ടുണ്ട്. യാത്രചെയ്യുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം നേരത്തെ ബോധവൽക്കരണം നടത്തിയിരുന്നു. വലിയ തോതിൽ പണം കരുതുന്നതിന് പകരം ക്രെഡിറ്റ് കാർഡുകൾ കരുതുക. പാസ്പോർട്ട് സുരക്ഷിത സ്ഥാനത്ത് സൂക്ഷിക്കുക തുടങ്ങിയ നിർദേശങ്ങളാണ് ഇതിൽ പ്രധാനം. വിദേശത്ത് എന്തെങ്കിലും പ്രയാസങ്ങൾ നേരിട്ടാൽ ബന്ധപ്പെടാൻ 80044444 എന്ന ടോൾ ഫ്രീ നമ്പറും ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.