?????????????? ???????? ??????????? ?????????????? ????

അൻറാർട്ടിക്ക പരിസ്​ഥിതി യാത്ര: പ്ലാസ്​റ്റിക്​ നിർമാർജന പരിപാടികളുമായി ‘ടീം സായിദ്​’

അബൂദബി: അബൂദബി പരിസ്​ഥിതി ഏജൻസിയിലെ (ഇൗദ്​) ‘ടീം സായിദ്​’ ഇൗ മാസം അൻറാർട്ടിക്കയിലേക്ക്​ നടത്തുന്ന പരിസ്​ഥിതി യാത്രയുടെ ഭാഗമായി രാജ്യത്ത്​ വിപുലമായ പ്ലാസ്​റ്റിക്​ നിർമാർജന പരിപാടികൾ സംഘടിപ്പിക്കുന്നു. പ്രശസ്​ത പരിസ്​ഥിതി പ്രവർത്തകനും സഞ്ചാരിയുമായ സർ റോബർട്ട്​ സ്വാനി​​െൻറയും സംഘത്തി​​െൻറയും കൂ​െടയാണ്​ ടീം സായിദിലെ അംഗങ്ങൾ യാത്ര തിരിക്കുക. കാലാവസ്​ഥ വ്യതിയാനത്തിന്​ എതിരെ ബോധവത്​കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ്​ യാ​ത്ര സംഘടിപ്പിക്കുന്നത്​. 

ടീമി​​െൻറ പ്ലാസ്​റ്റിക്​ നിർമാർജന യജ്ഞത്തിന്​ പിന്തുണ പ്രഖ്യാപിച്ച്​ നിരവധി ബിസിനസ്​ സംരംഭകർ പ്രതിജ്ഞയിൽ ഒപ്പുവെച്ചു. കഫേകൾ, സ്​കൂളുകൾ തുടങ്ങിയ സ്​ഥാപനങ്ങൾക്ക്​ മുന്നിലും പ്രതിജ്ഞാബോർഡുകൾ സ്​ഥാപിച്ച്​ ഒപ്പുശേഖരണം നടത്തുന്നുണ്ട്​്​.

Tags:    
News Summary - uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.