അബൂദബി: തദ്ദേശീയ സാംസ്കാരിക പരിപാടികൾ വർധിപ്പിക്കുക, സാംസ്കാരിക പൈതൃകം ശാക്തീകരിക്കുക, സർഗാത്മക ഉദ്യമങ്ങൾ വികസിപ്പിക്കാനുള്ള സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ സാംസ്കാരിക വികസന ഫണ്ട് രൂപവത്കരിച്ചു. തിങ്കളാഴ്ച ലൂവർ അബൂദബിയിൽ നടന്ന ‘ഭാവി സാംസ്കാരിക ശിൽപശാല’യിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് ഫണ്ട് രൂപവത്കരണ പ്രഖ്യാപനം നടത്തിയത്.
സാംസ്കാരിക^വൈജ്ഞാനിക വികസന മന്ത്രാലയം മേൽനോട്ടം വഹിക്കുന്ന ഫണ്ട് സാംസ്കാരിക വികസന പദ്ധതി നടത്തിപ്പിൽ യു.എ.ഇ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കാനും സാംസ്കാരിക^വൈജ്ഞാനിക വികസനത്തിൽ സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു.
സാംസ്കാരിക പരിപാടികളുടെ സാമ്പത്തിക ലാഭത്തിെൻറ വ്യക്തമായ ഘടന പ്രതിഫലിപ്പിക്കുകയും രാജ്യത്തെ സാമ്പത്തിക വികസനത്തെ പിന്തുണക്കുന്നതിൽ സാംസ്കാരിക മേഖലയുടെ പങ്ക് ഉയർത്തിക്കാണിക്കുകയും ചെയ്യുന്ന ‘സർഗാത്മക ഉദ്യമ സംഭാവന സൂചിക’ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ സാംസ്കാരിക^വൈജ്ഞാനിക വികസന മന്ത്രാലയത്തിന് ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നിർദേശം നൽകി.
നമ്മുടെ സംസ്കാരം നമ്മുടെ തലമുറകളുടെ അസ്തിത്വത്തെ പ്രതിനിധീകരിക്കുന്നുവെന്നും നമ്മുടെ ചരിത്രത്തിെൻറ ആഴം പ്രതിഫലിപ്പിക്കുന്നുവെന്നും ശൈഖ് മുഹമ്മദ് ബിൻ റാശിദ് പറഞ്ഞു. ഇമാറാത്തി സംസ്കാരം സ്നേഹം, സഹിഷ്ണുത എന്നിവയുടെ ചൈതന്യം പ്രചരിപ്പിക്കുകയും മറ്റു സംസ്കാരങ്ങളെ തുറന്ന മനസ്സോടെ സമീപിക്കുകയും ചെയ്യുന്നു. നമ്മുടെ സംസ്കാരം അറബിയിൽനിന്നും ഇസ്ലാമിക നാഗരികതയിൽനിന്നും ഉൗർജം ഉൾെക്കാണ്ടതാണ്. അറബി ഭാഷയാണ് നമ്മുടെ സംസ്കാരത്തിെൻറ ആണിക്കല്ല്.
നമ്മുടെ വിജ്ഞാനം വർധിപ്പിക്കുന്നതിനും അസ്തിത്വം ശക്തിപ്പെടുത്തുന്നതിനും സംസ്കാരം വികസിപ്പിക്കുന്നതിനും അറബി ഭാഷ സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യമാണ്. സാംസ്കാരിക പൈതൃകം ശാക്തീകരിച്ചില്ലെങ്കിൽ ലോകത്ത് ഏറ്റവും വികസിതമായ രാജ്യങ്ങളുടെ പദവിയിലെത്താനുള്ള യു.എ.ഇയുടെ പ്രയത്നങ്ങളും ഭാവിയിലേക്കുള്ള രാജ്യത്തിെൻറ ചുവടുവെപ്പുകളും തിരിച്ചറിയാതെ പോകും. നമ്മുടെ സാംസ്കാരിക വികസനത്തിെൻറ ഭാവി സർഗാത്മകതയും പരിഷ്കരണവും അടിസ്ഥാനപ്പെടുത്തിയുള്ളതായിരിക്കണമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ, സാംസ്കാരിക^ൈവജ്ഞാനിക വികസന മന്ത്രി നൂറ ആൽ കഅബി തുടങ്ങിയവരും ശിൽപശാലയിൽ പെങ്കടുത്തു.
സാംസ്കാരിക^ബൗദ്ധിക സമൂഹത്തിെൻറ വികസനത്തിന് സാംസ്കാരിക^ൈവജ്ഞാനിക വികസന മന്ത്രാലയം നടപടികൾ സ്വീകരിക്കുമെന്ന് നൂറ ആൽ കഅബി പറഞ്ഞു. സാംസ്കാരിക മേഖലയുടെ വികസനത്തിന് മറ്റു മന്ത്രാലയങ്ങൾ, സർക്കാറുകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിക്കാനുള്ള മന്ത്രാലയത്തിെൻറ താൽപര്യവും അവർ എടുത്തുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.