???? ????? ???????, ???????? ????????? ??? ?? ??????

രണ്ട്​ യു.എ.ഇ സൈനികർ രക്​തസാക്ഷികളായി

അബൂദബി: യമനിൽ സമാധാനം പുനസ്​ഥാപിക്കാൻ സൗദി സഖ്യം നടത്തുന്ന ദൗത്യത്തിൽ പങ്കാളികളായിരുന്ന രണ്ട്​ യു.എ.ഇ സേനാംഗങ്ങൾ രക്​തസാക്ഷികളായി. സായുധ സേനാ ജനറൽ കമാൻറ്​ ആണ്​ പരിക്കേറ്റ സൈനികനും  തകർന്ന വിമാനത്തിലെ പൈലറ്റും രക്​തസാക്ഷികളായ വിവരം വെളിപ്പെടുത്തിയത്​.  സർജൻറ്​ നാസർ ഗരീബ്​ അൽ മസ്​റൂഇ യമനിലെ ദൗത്യത്തിൽ പരിക്കേറ്റ്​ ചികിത്സയിലിരിക്കെയാണ്​ മരണപ്പെട്ടത്​.  സമാധാന ദൗത്യപ്രവർത്തനത്തിന്​ പുറപ്പെട്ട വിമാനം സാ​േങ്കതിക തകരാറു മൂലം തകർന്നാണ്​ സെക്കൻറ്​ ലഫ്​റ്റനൻറ്​ പൈലറ്റ്​ സുൽത്താൻ മുഹമ്മദ്​ അലി അൽ നഖ്​ബി ജീവൻ വെടിഞ്ഞത്​. രക്​തസാക്ഷികളുടെ കുടുംബങ്ങളെ അനുശോചനമറിയിച്ച ജനറൽ കമാൻറ്​ പ്രാർഥനകളും കൈമാറി. 

Tags:    
News Summary - uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.