അബൂദബി: സഹോദര വേർപാടിെൻറ ദുഃഖം ഉള്ളിലൊതുക്കി കളത്തിലിറങ്ങിയ ജ്യു ജിത്സു താരത്തിന് സ്വർണ മെഡൽ. അറബ് സഖ്യസേനക്കൊപ്പം യെമനിൽ സേവനമനുഷ്ടിച്ചിരുന്ന അബ്ദുല്ല സഇൗദ് ആൽ ഹസനി മരിച്ച് ഒരു ദിവസത്തിന് ശേഷം നടന്ന പ്രസിഡൻറ് കപ്പ് റൗണ്ടിലാണ് സേഹാദരൻ ഉമർ ആൽ ഹസനി (16) സ്വർണമണിഞ്ഞത്. 81 കിലോ ബ്ലൂ ബെൽറ്റിൽ അൽ ജസീറ ക്ലബിെൻറ ഇൻഡോർ സ്പോർട്സ് കോംപ്ലക്സിൽ നടന്ന ഫൈനൽ മത്സരത്തിലാണ് ഉമറിന് അഭിമാന നേട്ടം.
വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ ബ്രസീലിലെ റിയോയിൽ നടക്കുന്ന ഗ്രാൻഡ് സ്ലാമിൽ പെങ്കടുക്കാൻ അൽ ജസീറ ടീമിനൊപ്പം ഉമർ പുറപ്പെടേണ്ടതായിരുന്നു. എന്നാൽ, സഹോദരെൻറ മരണത്തെ തുടർന്ന് യാത്ര ഒഴിവാക്കി ദുഃഖാർത്തരായ കുടുംബത്തോടൊപ്പം കഴിയാനാണ് താരം തീരുമാനിച്ചിരിക്കുന്നത്.
അവസാനമായി സഹോദരനുമായി ടെലിഫോൺ സംഭാഷണം നടത്തിയപ്പോൾ താൻ സ്വർണം നേടുമെന്ന് വാക്ക് നൽകിയിരുന്നതായി ഉമർ പറഞ്ഞു. സഹോദരനായി വാഗ്ദാനം സഫലമാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ശനിയാഴ്ച ഉമർ ആൽ ഹസനിയുടെ കുടുംബത്തെ സന്ദർശിക്കുകയും അബ്ദുല്ല സഇൗദ് ആൽ ഹസനിയുടെ മരണത്തിൽ അനുശോചനമറിയിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.