ദുബൈ: ഭക്ഷ്യ ഉൽപാദനത്തിൽ സ്വയം പര്യാപ്തതയും ആനന്ദവും വളർത്തുന്നതിന് ആഹ്വാനം ചെയ്ത ‘സ്വയം ഭക്ഷണം വിളയിക്കൂ’ പദ്ധതി പ്രകാരം മികച്ച നേട്ടം കൈവരിച്ചവരെ ദുബൈ നഗരസഭ ആദരിച്ചു. വീടുകളിലും സ്കൂളുകളിലും മുറ്റത്തും ടെറസിലുമായാണ് മത്സരാർഥികൾ കൃഷി നടത്തിയത്. മൂന്നു മാസക്കാലത്തെ കൃഷിയുടെ പുരോഗതി വിലയിരുത്തി മൂല്യം നിർണയിച്ചത് െഎക്യ രാഷ്ട്രസഭയുടെയും അമേരിക്കൻ സർക്കാറിെൻറയും വിദഗ്ധരാണ്.
വിദ്യഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ^ സ്വകാര്യ കമ്പനികൾ, ദൃഢനിശ്ചയം ചെയ്വർക്കുള്ള കേന്ദ്രങ്ങൾ, വീടുകൾ എന്നീ വിഭാഗങ്ങളിലാണ് മത്സരം നടന്നത്. ഭക്ഷ്യ സുരക്ഷാ വിഭാഗം ഡയറക്ടർ ഇമാൻ അലി അൽ ബസ്തകി സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു. സ്വയം പര്യാപ്തത, ഭക്ഷ്യ സുരക്ഷ, ആരോഗ്യകരമായ ഭക്ഷണ ശീലം, ഭക്ഷണ ദുർവിനിയോഗം കുറക്കൽ എന്നീ ലക്ഷ്യങ്ങളാണ് പദ്ധതിക്കു പിന്നിലെന്ന് അൽ ബസ്തകി പറഞ്ഞു. മുൻ വർഷത്തെക്കാൾ ഏറിയ പങ്കാളിത്തമാണ് ഇക്കുറി. കഴിഞ്ഞ വർഷം 250 പേർ പെങ്കടുത്ത സ്ഥാനത്ത് ഇക്കുറി 1600 പേരാണ് പെങ്കടുത്തതെന്ന് അപ്ലൈഡ് ന്യൂട്രീഷ്യൻ വിഭാഗം മേധാവി നൂറ അബ്ദുല്ല അൽ ശംസി പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ ജെംസ് ഒൗർ ഒാൺ ഇന്ത്യൻ ഹൈസ്കൂൾ ഒന്നാം സ്ഥാനവും ജെംസ് മോഡേൺ അക്കാദമി രണ്ടാം സ്ഥാനവും നേടി. പാഠ്യപദ്ധതിയിൽ തന്നെ കൃഷി ഉൾപ്പെടുത്തി ഇൗ സംസ്കാരത്തിന് പ്രോത്സാഹനം നൽകുന്നതു പരിഗണിച്ച് മുൻ വർഷത്തെ ജേതാക്കളായ ഹാബിറ്റാറ്റ് സ്കൂളിന് പ്രത്യേക പുരസ്കാരവും നൽകി.
ഇക്കുറി 50 സ്കൂൾ ടീമുകൾ മത്സരിച്ചിരുന്നു. ഇവരെല്ലാം ചേർന്ന് 300 കിലോ പഴവും പച്ചക്കറിയുമാണ് വിളയിച്ചെടുത്തത്. കറിവേപ്പിലക്കു പോലും അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിൽ നിന്നുള്ള പ്രവാസികളാണ് താമസക്കാരുടെ വിഭാഗത്തിൽ ജേതാക്കളായത്. സാം എബ്രഹാം ഒന്നാം സ്ഥാനവും അഷി ഷാബു രണ്ടാം സ്ഥാനവും നേടി. അബ്ദുൽ ശുക്കൂർ, മുഹമ്മദ് റഷീദ്, ജോസഫ് പൗലോസ് എന്നിവർക്ക് പ്രത്യേക പുരസ്കാരം നൽകി. സ്ഥാപനങ്ങളുടെ വിഭാഗത്തിൽ അബേല കമ്പനിയും ദുബൈ പൊലീസുമാണ് േജതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.