ദുബൈ: വിശന്നിരിക്കുന്നവർക്ക് ആഹാരംഉറപ്പാക്കുവാനും ഭക്ഷണം പാഴാവുന്നത് തടയുവാനും ലക്ഷ്യമിട്ട് ആവിഷ്കരിച്ച യു.എ.ഇ ഫൂഡ്ബാങ്കിെൻറ റമദാനിലെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയവരെ ആദരിച്ചു. 33 സംഘടനകളാണ് റമദാൻ കാമ്പയിനിൽ സജീവമായി സഹകരിച്ചത്. ഇവർ മുഖേനെ നോമ്പുതുറക്കും അത്താഴത്തിനുമായി 1.44ലക്ഷം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാനായി.
ഭക്ഷണം യഥാ സ്ഥാനങ്ങളിലും ഫൂഡ്ബാങ്ക് ഫ്രിഡ്ജുകളിലും എത്തിക്കാൻ കാറീമിെൻറ സഹായവുമുണ്ടായി. അൽ നഹ്ദ വിമൻസ് അസോസിയേഷൻ 610 കുടുംബങ്ങൾക്ക് ആവശ്യമായ വിവിധ തരം ഭക്ഷണങ്ങൾ എത്തിച്ചു. വിവിധ കമ്പനികൾ ഭക്ഷണപ്പൊതികൾക്ക് പുറമെ പച്ചക്കറി, പഴങ്ങൾ തുടങ്ങിയ അവശ്യ വസ്തുക്കൾ നൽകി. മുപ്പതിനായിരത്തോളം പാക്കറ്റുകൾ4500 കുടുംബങ്ങൾക്കിടയിൽ വിതരണം ചെയ്തു. ഫൂഡ്ബാങ്ക് ബോർഡ് ഒാഫ് ട്രസ്റ്റീസ് വൈസ് ചെയർമാൻ കൂടിയായ ദുബൈ നഗരസഭാ ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.