അജ്​മാനിൽ വെയര്‍ഹൗസുകള്‍ക്ക്  തീപിടിച്ചു

അജ്മാന്‍ : അജ്മാന്‍ പച്ചക്കറി മാര്‍ക്കറ്റിനു പിറക് വശത്ത് പ്രവര്‍ത്തിക്കുന്ന വെയര്‍ഹൌസുകള്‍ക്ക് തീ പിടിച്ചു. ശനിയാഴ്​ച രാത്രി ഒന്നരയോടു കൂടിയാണ് തീ പിടുത്തമുണ്ടായത്. പ്ലാസ്റ്റിക് കമ്പനിയുടെ വെയര്‍ഹൌസുകള്‍ക്കാണ് തീ പിടിച്ചത്. തീ പിടുത്തത്തെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ അഗ്​നി ശമനസേന വിഭാഗം സമീപത്തെ കെട്ടിടങ്ങളിലെ  താമസക്കാരെ ഒഴിപ്പിച്ചു. വൈദ്യുതി ബന്ധം അടക്കം നിലച്ച് പോയതിനെ  തുടര്‍ന്ന്‍ താമസക്കാര്‍ തങ്ങളുടെ സാധനങ്ങളുമായി  വഴിയോരങ്ങളി ല്‍ഇരിക്കുന്നത് കാണാമായിരുന്നു. അഗ്​നി ശമനസേനയുടെയും പൊലീസി​​​െൻറ യും സമയോചിതമായ ഇടപെടല്‍ വലിയ അപകടം ഒഴിവാക്കുകയായിരുന്നു. കാരണം വ്യക്തമല്ല. 
 

Tags:    
News Summary - uae fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.