ഇന്ത്യൻ യാത്രക്കാരുടെ ​പ്രവേശനവിലക്ക്​​ യു.എ.ഇ​ നീട്ടി

ദുബൈ: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക്​ യു.എ.ഇയിലേക്ക്​ യാത്രാ വിലക്ക്​ പത്ത്​ ദിവസം കൂടി നീട്ടുന്നു. ഇന്ത്യയിൽ നിന്ന്​ മെയ്​ 14 വരെ യു.എ.ഇയിലേക്ക്​ സർവീസ്​ ഉണ്ടായിരിക്കില്ലെന്ന്​ ഔദ്യോഗിക എയർലൈനുകളായ എമിറേറ്റ്​സും ​ൈഫ്ല ദുബൈയും അറിയിച്ചു. നേരത്തെ മെയ്​ നാല്​ വരെയായിരുന്നു യാത്രാവിലക്ക്​. മറ്റ്​ എയർലൈനുകളും വൈകാതെ ഔദ്യോഗികമായി ഇക്കാര്യം അറിയിക്കുമെന്നാണ്​ കരുതുന്നത്​. എമിറേറ്റ്​സി​െൻറ വെബ്​സൈറ്റിൽ 14 വരെയുള്ള ടിക്കറ്റ്​ ബുക്കിങ്​ റദ്ദാക്കിയിട്ടുണ്ട്​.

ഏപ്രിൽ 25 മുതലാണ്​ ഇന്ത്യക്കാർക്ക്​ യു.എ.ഇയിലേക്ക്​ പത്ത്​ ദിവസത്തെ യാത്രാവിലക്ക്​ പ്രഖ്യാപിച്ചത്​. പത്ത്​ ദിവസത്തിന്​ ശേഷം പുനരാലോചിക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു. പത്ത്​ ദിവസം തികയുന്നതിന്​ മുൻപേ യാത്രാവിലക്ക്​ നീട്ടിയ വിവരം പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ പെരുന്നാളിന്​ യു.എ.ഇയിൽ എത്താനിരുന്ന കുടുംബങ്ങൾ നാട്ടിൽ കുടുങ്ങി.

ഉടൻ ​യു.എ.ഇയിൽ എത്തിയില്ലെങ്കിൽ വിസ കാലാവധി കഴിയുന്നവരും ജോലി നഷ്​ടപ്പെടുന്നവരും പ്രതിസന്ധിയിലായി. ഇന്ത്യയിൽ കോവിഡ്​ കുത്തനെ ഉയരുന്ന പശ്​ചാത്തലത്തിലാണ്​ തീരുമാനം. അതേസമയം, യു.എ.ഇയിൽ നിന്ന്​ ഇന്ത്യയിലേക്ക്​ പോകുന്നതിന്​ തടസമില്ല. 

Tags:    
News Summary - UAE extends entry ban on Indian passengers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.